city-gold-ad-for-blogger

Waterlogged | അപ്പുറം കടക്കാൻ നീന്തിക്കയറണം; കോടികൾ മുടക്കി നിർമിച്ച അടിപ്പാതകൾ മഴപെയ്താൽ സഞ്ചരിക്കാനാകില്ല; അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ജനങ്ങൾ

കുമ്പള: (www.kasargodvartha.com) കോടികൾ മുടക്കി നിർമിച്ച അടിപ്പാതകളിലൂടെ മഴപെയ്താൽ സഞ്ചരിക്കാനാകാതെ ദുരിതം പേറി ജനങ്ങൾ. വൻ വെള്ളക്കെട്ടുകളാണ് ഇവിടെ രൂപപ്പെടുന്നത്. സംസ്ഥാന സർകാർ കാസർകോട് വികസന പാകേജിൽ ഉൾപെടുത്തി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഏകദേശം10 കോടിയിലേറെ രൂപ റെയിൽവേയ്ക്ക് കൈമാറി നിർമാണം പൂർത്തിയാക്കിയ കുമ്പളയിലെയും, പരിസരപ്രദേശങ്ങളിലേയും മൂന്ന് റെയിൽവേ അടിപ്പാതകളിലാണ് വെള്ളക്കെട്ടിൽ ഗതാഗതം തടസപ്പെട്ടിരിക്കുന്നത്. ജനങ്ങൾ ദുരിതത്തിലായിട്ടും തിരിഞ്ഞുനോക്കാതെയുള്ള റെയിൽവേ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Waterlogged | അപ്പുറം കടക്കാൻ നീന്തിക്കയറണം; കോടികൾ മുടക്കി നിർമിച്ച അടിപ്പാതകൾ മഴപെയ്താൽ സഞ്ചരിക്കാനാകില്ല; അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ജനങ്ങൾ

ആരിക്കാടി, കുമ്പള, മൊഗ്രാൽ പ്രദേശങ്ങളിലെ പടിഞ്ഞാർ തീരദേശ മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരമെന്നോണമാണ് റെയിൽവേ അടിപ്പാതകൾ നിർമിച്ചത്. ആരിക്കാടി അടിപ്പാത ആറു വർഷം മുമ്പാണ് നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തത്. കുമ്പളയിലേത് നാലുവർഷം മുമ്പ് നിർമിച്ചതാണ്. മൊഗ്രാൽ കൊപ്പളം അടിപ്പാത ഈ വർഷം ആദ്യമാണ് നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തത്. റെയിൽവേ അധികൃതർ കരാറുകാരെ ഏൽപിച്ച് നിർമാണം പൂർത്തിയാക്കി കൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്ന ആക്ഷേപമുണ്ട്.

അശാസ്ത്രിയമായ രീതിയിലാണ് നിർമാണമെന്നും വെള്ളക്കെട്ട് ഒഴിവാക്കാൻ യാതൊരു സംവിധാനവും നിർമാണ സമയത്ത് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് പരാതി. തട്ടിക്കൂട്ടി ഉണ്ടാക്കുന്ന ഓവുചാലുകളിലൂടെ വെള്ളം പോകുന്നുമില്ലെന്നും പ്രദേശവാസികൾ പറയുന്നു. ഇത് വലിയ തോതിലുള്ള വെള്ളക്കെട്ടിന് കാരണമാവുന്നു. പൂർത്തിയാക്കിയ കരാർ കംപനി ഈ വിഷയത്തിൽ കൈമലർത്തുന്നുവെന്നാണ് ആക്ഷേപം. വെള്ളക്കെട്ട് വർഷാവർഷം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെങ്കിലും ശാശ്വത പരിഹാരത്തിനായി ശ്രമിക്കുന്നില്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട്.

 

അടിപ്പാത റെയിൽവേയ്ക്ക് കീഴിലായതിനാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത്. വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത് അധികൃതരും, നാട്ടുകാരും, വാർഡ് മെമ്പർമാരും ചേർന്ന് എല്ലാ മഴക്കാലത്തും മോടോർ വെച്ച് വെള്ളം ഒഴുക്കി വിടാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ശക്തമായ മഴയിൽ ഇതിന് സാധിക്കുന്നുമില്ല.

Waterlogged | അപ്പുറം കടക്കാൻ നീന്തിക്കയറണം; കോടികൾ മുടക്കി നിർമിച്ച അടിപ്പാതകൾ മഴപെയ്താൽ സഞ്ചരിക്കാനാകില്ല; അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ജനങ്ങൾ

ആരിക്കാടിയിൽ എൽപി - യുപി സ്കൂളുകളും, പോസ്റ്റ് ഓഫീസ്, പള്ളി -മദ്രസകളൊക്കെ സ്ഥിതിചെയ്യുന്നത് പടിഞ്ഞാറ് പ്രദേശത്താണ്. അടിപ്പാത കുളമായി മാറിയതോടെ വലിയതോതിലുള്ള യാത്രാദുരിതമാണ് പ്രദേശവാസികൾ നേരിടുന്നത്. കുമ്പള കോയിപ്പാടിയിലെയും മൊഗ്രാൽ കൊപ്പളത്തെയും പ്രദേശവാസികളും സമാനമായ ദുരിതത്തിലാണ്. വെള്ളക്കെട്ട് കാരണം വിദ്യാർഥികളടക്കമുള്ളവർ റെയിൽപാളം മുറിച്ചു കടക്കേണ്ടി വരുന്നത് രക്ഷിതാക്കളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇരുചക്ര വാഹനക്കാരും ഏറെ ദുരിതത്തിലാണ്. വിഷയത്തിൽ റെയിൽവേ അനാസ്ഥ തുടർന്നാൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ.

Keywords: News, Kumbala, Kasaragod, Kerala, Rain, Railway Underbridge, Waterlogged, Waterlogged in Railway Underbridges.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia