കൊച്ചി മെട്രോ മഴയില്‍ ചോര്‍ന്നൊലിക്കുന്ന വിഡീയോ; സത്യാവസ്ഥ ഇതാണ്
Jun 24, 2017, 09:34 IST
കൊച്ചി: (www.kasargodvartha.com 24.06.2017) കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയില്‍ കൊച്ചി മെട്രോ മഴയില്‍ ചോര്‍ന്നൊലിക്കുന്നുവെന്ന വീഡിയോ പ്രചരിച്ച സംഭവത്തില്‍ വിശദീകരണവുമായി അധികൃതര്‍. മഴയില്‍ ചോര്‍ന്നൊലിക്കുന്ന മെട്രോ എന്ന ക്യാപ്ഷനോട് കൂടിയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ ഇത് മഴയില്‍ ചോര്‍ന്നൊലിച്ചതല്ലെന്നും എയര്‍ കണ്ടീഷണറില്‍ നിന്നുള്ള വെള്ളമാണ് ഒലിക്കുന്നതെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
എ.സി പൈപ്പില്‍ വന്ന ചെറിയ തകരാറാണ് ഇത്തരത്തില്‍ വെള്ളം ഒലിക്കാന്‍ കാരണമായതെന്നും പ്രശ്‌നം പരിഹരിക്കാന്‍ നിര്‍മാതാക്കളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കൊച്ചി മെട്രോ അധികൃതര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. എ.സി മലിനവെള്ളം പോവുന്ന പൈപ്പ് ബോഡിയുടെ താഴെയായി ക്രമീകരിച്ചതു കൊണ്ടാണ് ഈ പ്രശ്‌നമുണ്ടായത്. വരുന്ന പുതിയ ട്രെയിനുകളില്‍ ഇതിന്റെ സ്ഥാനം മാറ്റുമെന്നും അപ്പോള്‍ ഈ പ്രശ്നമുണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചു. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ടാണ് മെട്രോയുടെ റൂഫ് നിര്‍മിച്ചിരിക്കുന്നത്. ഇതിലൂടെ മഴവെള്ളം ചോര്‍ന്നൊലിക്കില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, news, Top-Headlines, Kochi Metro, Video, Social Media, Water leakage in Kochi metro; Video in social media