കാസർകോട്ടെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും വാർ റൂമും ഹെൽപ് ഡെസ്‌കും പ്രവർത്തനം തുടങ്ങി; എല്ലാ പഞ്ചായത്തുകളിലും തിങ്കളാഴ്ചയോടെ ആംബുലന്‍സ് സേവനം
May 9, 2021, 19:45 IST
കാസർകോട്ട്: (www.kasargodvartha.com 09.05.2021) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും വാർ റൂമും ഹെൽപ് ഡെസ്‌കും പ്രവർത്തനം തുടങ്ങി. ഇതിനായി നോഡൽ ഓഫീസർമാരെയും നിയമിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടേയും സെക്രടറിമാരുടേയും അവലോകന യോഗത്തിലാണ് തീരുമാനം.
എല്ലാ പഞ്ചായത്തുകളിലും ആംബുലൻസ് സേവനം തിങ്കളാഴ്ചയോടെ ആരംഭിക്കും. പഞ്ചായത്ത് - നഗരസഭാതലങ്ങളിൽ കൊറോണ കോർ കമിറ്റികൾ രൂപീകരിച്ചു. ഗതാഗത പ്ലാൻ ഉണ്ടാക്കി. ജില്ലാ പഞ്ചായത്തിൻ്റെ മേൽനോട്ടത്തിൽ ഓക്സിജൻ ബെഡുകൾ ഉറപ്പു വരുത്തുന്നതിന് നടപടി സ്വീകരിക്കും. കോവിഡ് രോഗികൾക്ക് ചികിത്സ, ഓക്സിജൻ ലഭ്യത, കരുതൽ ഓക്സിജൻ എന്നിവ തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കും.
എല്ലാ പഞ്ചായത്തുകളിലും ആംബുലൻസ് സേവനം തിങ്കളാഴ്ചയോടെ ആരംഭിക്കും. പഞ്ചായത്ത് - നഗരസഭാതലങ്ങളിൽ കൊറോണ കോർ കമിറ്റികൾ രൂപീകരിച്ചു. ഗതാഗത പ്ലാൻ ഉണ്ടാക്കി. ജില്ലാ പഞ്ചായത്തിൻ്റെ മേൽനോട്ടത്തിൽ ഓക്സിജൻ ബെഡുകൾ ഉറപ്പു വരുത്തുന്നതിന് നടപടി സ്വീകരിക്കും. കോവിഡ് രോഗികൾക്ക് ചികിത്സ, ഓക്സിജൻ ലഭ്യത, കരുതൽ ഓക്സിജൻ എന്നിവ തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കും.
മാഷ് പദ്ധതി അധ്യാപകരെ ഉൾപെടുത്തി ജില്ലയിൽ മുഴുവൻ വാർഡ് തല ജാഗ്രതാ സമിതികളുടേയും പ്രവർത്തനം രണ്ടു ദിവസത്തിനകം കാര്യക്ഷമമാക്കും. വാർഡിലെ കോവിഡ് ബാധിതർ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവരുടെ ക്ഷേമം ഉറപ്പുവരുത്താൻ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പ്രവർത്തനങ്ങൾ ശക്തമാക്കും. കോവിഡ് പരിശോധന എണ്ണം കൂട്ടുന്നതിന് മുൻഗണന നൽകും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ൽ കൂടുതലുള്ള പഞ്ചായത്തുകളിൽ പ്രത്യേക ശ്രദ്ധ നൽകും.
സജ്ജമാക്കിയ 41 ഡൊമിസിലറി കെയർ സെൻ്ററുകൾ പൂർണതോതിൽ പ്രവർത്തനമാരംഭിക്കും. വീടുകളിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ലോക്ഡൗണിൽ ഒറ്റപ്പെട്ടു പോയവർക്കും ഭക്ഷണം ലഭ്യമാക്കുന്നതിന് ജനകീയ ഹോടെലുകളുടെ സഹകരണത്തോടെ നടപടി സ്വീകരിക്കും. ജില്ല പഞ്ചായത്ത് 2000 ഓക്സി മീറ്ററുകൾ ലഭ്യമാക്കും.
പൊതു സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെടുത്തി ടെലി മെഡിസിൻ സംവിധാനം ഏർപെടുത്തും. കലക്ടർ ഡോ. ഡി സജിത് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ഗ്രാമ-ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, മുൻസിപാലിറ്റി ചെയർപേഴ്സൺമാർ, സെക്രടറിമാർ, പഞ്ചായത്ത് ഡെപ്യുടി ഡയറക്ടർ ജയ്സൺ മാത്യു, ജില്ല പഞ്ചായത്ത് സെക്രടറി പി നന്ദകുമാർ പങ്കെടുത്തു.
Keywords: Kerala, News, Kasaragod, Top-Headlines, COVID-19, Corona, Treatment, Health, Panchayath, Ambulance, Doctors, War rooms and help desks started functioning in all local bodies in Kasargode; Ambulance service in all panchayats by Monday.
< !- START disable copy paste -->