city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

SIM Card Alert | നിങ്ങളുടെ പേരിൽ ആരെങ്കിലും സിം കാർഡുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അറിയാൻ മാർഗമുണ്ട്!

ന്യൂഡെൽഹി: (KasargodVartha) ഇക്കാലത്ത് ആധാർ നമ്പറോ മറ്റേതെങ്കിലും തിരിച്ചറിയൽ കാർഡോ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത് വളരെ എളുപ്പമാണ്. സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ, സൈബർ തട്ടിപ്പുകളുടെ കേസുകളും അതിവേഗം വർധിച്ചു. സൈബർ കുറ്റവാളികൾ ആളുകളെ പല തരത്തിൽ വഞ്ചിക്കുന്നു. സിം കാർഡ്, ആധാർ കാർഡ് എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ ആധാർ കാർഡ് അപരിചിതരുടെ കൈകളിൽ അകപ്പെട്ടാൽ, അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഏറെയാണ്.
 
SIM Card Alert | നിങ്ങളുടെ പേരിൽ ആരെങ്കിലും സിം കാർഡുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അറിയാൻ മാർഗമുണ്ട്!

നിങ്ങളുടെ രേഖകൾ ഉപയോഗിച്ച് തട്ടിപ്പുകാർക്ക് സിം കാർഡുകൾ നേടാനാവും. അവ ഉപയോഗിച്ച് ആ വ്യക്തി എന്തെങ്കിലും തെറ്റായ കാര്യങ്ങൾ ചെയ്താൽ നിങ്ങൾ വലിയ കുഴപ്പത്തിൽ ചെന്നെത്താം. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ പേരിൽ എത്ര മൊബൈൽ സിം കാർഡുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

കണ്ടെത്താൻ വഴിയുണ്ട്

നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും സിം കാർഡ് ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം നിങ്ങൾക്കുണ്ടെങ്കിൽ എളുപ്പത്തിൽ കണ്ടെത്താനാകും. ടെലികമ്മ്യൂണിക്കേഷൻ വകുപ്പാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനായി ഒരു പോർട്ടലും ആരംഭിച്ചിട്ടുണ്ട്. ചട്ടങ്ങൾ അനുസരിച്ച്, ഒരു പൗരന് തൻ്റെ ആധാർ കാർഡിലൂടെ ഒമ്പത് വരെ സിം കാർഡുകൾ ലഭിക്കും.

എങ്ങനെ പരിശോധിക്കാം

* ഔദ്യോഗിക വെബ്സൈറ്റ് https://tafcop(dot)dgtelecom(dot)gov(dot)in സന്ദർശിക്കുക

* നിങ്ങളുടെ മൊബൈൽ നമ്പർ ഇവിടെ നൽകണം. ലഭിക്കുന്ന ഒ ടി പി നൽകി പരിശോധിച്ചുറപ്പിക്കുക.

* ഇതിന് ശേഷം നിങ്ങൾ സൈൻ-ഇൻ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്.

* തുടർന്ന് മറ്റൊരു പേജ് ദൃശ്യമാകും. ​​ഇതിൽ നിങ്ങളുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ മൊബൈൽ നമ്പറുകളും കാണാൻ കഴിയും.

പരാതിപ്പെടാം

നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും മൊബൈൽ നമ്പർ ഉപയോഗിക്കുന്നതായി തോന്നിയാൽ ഈ വെബ്സൈറ്റിലൂടെ പരാതിപ്പെടാം. തുടർന്ന് സർക്കാർ അന്വേഷിക്കും. അന്വേഷണം പൂർത്തിയായാൽ നമ്പർ ബ്ലോക്ക് ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും.

Keywords: TAFCOP, SIM Card, Lifestyle, Registered, Aadhaar, Technology, Cyber Fraud, Cheating, Misuse, New Delhi, Mobile SIM, Tele-Communication, Portal, OTP, Block, Want to know how many SIMs are registered in your name?
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia