കുഴൽപണത്തിന്റെ ഹോൾ സെയിൽ ഏജന്റായി കെ സുരേന്ദ്രൻ മാറിയെന്ന് വി വി രമേശൻ; 'മഞ്ചേശ്വരത്ത് ചെലവഴിച്ച പണത്തിൻറെ ഉറവിടം അന്വേഷിക്കണം'
Jun 5, 2021, 16:05 IST
കാസർകോട്: (www.kasargodvartha.com 05.06.2021) കുഴൽപണത്തിന്റെ ഹോൾ സെയിൽ ഏജന്റായി കെ സുരേന്ദ്രൻ മാറിയെന്ന് കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാനും മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി വി രമേശൻ. കാസർകോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരത്ത് പത്രിക നൽകിയ കെ സുന്ദരയെ തടങ്കലിൽ വെച്ച് വാഗ്ദാനങ്ങൾ നൽകിയാണ് നോമിനേഷൻ പിൻവലിപ്പിച്ചതെന്ന് അന്നേ ചർചയായിരുന്നു. നോമിനേഷൻ പിൻവലിക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തിയ സാഹചര്യത്തിൽ കെ സുരേന്ദ്രനെതിരെ ശക്തമായ നടപടിയെടുക്കണം. മഞ്ചേശ്വരത്ത് ബിജെപി യുടെ പണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നു കണ്ടെത്തണം. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ കൂടി അന്വേഷണത്തിൽ ഉൾപെടുത്തണം.
വൻതോതിലാണ് മഞ്ചേശ്വരത്ത് ബിജെപി പണമിറക്കിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി എൻമകജെയിലെ ഒരു കോളനിയിൽ ചെന്നപ്പോൾ മുമ്പത്തെ തെരഞ്ഞെടുപ്പ് സമയത്ത് 6000 രൂപ വരെ സുരേന്ദ്രൻ പണം നൽകിയെന്ന് അവർ വെളിപ്പെടുത്തി. ശക്തമായ പ്രതിഷേധവും നിയമനടപടികളുമായി എൽഡിഎഫ് ഉണ്ടാവും. സുരേന്ദ്രനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും രമേശൻ പറഞ്ഞു.
Keywords: Kasaragod, K.Surendran, LDF, BJP, Manjeshwaram, Kanhangad-Municipality, Top-Headlines, Investigation, Election, VV Ramesan says that K Surendran has become the wholesale agent of hawala money.
< !- START disable copy paste -->