city-gold-ad-for-blogger

വോടെണ്ണൽ: കാസർകോട്ടെ 10 പോലീസ്‌ സ്‌റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ; ആളുകൾ കൂട്ടം കൂടുന്നത്തിനും വിലക്ക്

കാസർകോട്: (www.kasargodvartha.com 14.12.2020) വോടെണ്ണലുമായി ബന്ധപ്പെട്ട് കാസർകോട്ടെ 10 പോലീസ്‌ സ്‌റ്റേഷൻ പരിധികളിൽ സി ആർ പി സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡിസംബർ 15 ന് രാത്രി 12 മണി മുതൽ ഡിസംബർ 17 ന് രാത്രി 12 മണി വരെയാണ് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞങ്ങാട് മുൻസിപാലിറ്റി, അജാനൂർ പഞ്ചായത്ത് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ, പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ, പടന്ന, ചെറുവത്തൂർ, പിലിക്കോട് ഗ്രാമ പഞ്ചായത്തുകൾ നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ, നീലേശ്വരം മുൻസിപാലിറ്റി മേൽപറമ്പ്, വിദ്യാനഗർ, കാസർകോട് പോലീസ് സ്റ്റേഷൻ പരിധികളിൽ പൂർണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

വോടെണ്ണൽ: കാസർകോട്ടെ 10 പോലീസ്‌ സ്‌റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ; ആളുകൾ കൂട്ടം കൂടുന്നത്തിനും വിലക്ക്

കാസർകോട് മുൻസിപാലിറ്റി പൂർണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ കുമ്പള ടൗൺ, ബന്തിയോട്, അഡ്ക്ക, സീതാംഗോളി, ഉളുവാർ, മൊഗ്രാൽ, ബംബ്രാണ, മഞ്ചേശ്വരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഉപ്പള, മഞ്ചേശ്വരം, ഹൊസങ്കടി, കുഞ്ചത്തൂർ, ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബോവിക്കാനം, ഇരിയണ്ണി : അഡൂർ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Keywords:  Kerala, News, Kasaragod, Election, Local-Body-Election-2020, Result, Police, Police-station, Under section 144, District Collector, Top-Headlines, Vote Counting: Ban on Kasargod 10 police station limits; Prohibition of crowding of people.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia