വോടെണ്ണൽ: കാസർകോട്ടെ 10 പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ; ആളുകൾ കൂട്ടം കൂടുന്നത്തിനും വിലക്ക്
Dec 15, 2020, 21:32 IST
കാസർകോട്: (www.kasargodvartha.com 14.12.2020) വോടെണ്ണലുമായി ബന്ധപ്പെട്ട് കാസർകോട്ടെ 10 പോലീസ് സ്റ്റേഷൻ പരിധികളിൽ സി ആർ പി സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡിസംബർ 15 ന് രാത്രി 12 മണി മുതൽ ഡിസംബർ 17 ന് രാത്രി 12 മണി വരെയാണ് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കാസർകോട് മുൻസിപാലിറ്റി പൂർണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ കുമ്പള ടൗൺ, ബന്തിയോട്, അഡ്ക്ക, സീതാംഗോളി, ഉളുവാർ, മൊഗ്രാൽ, ബംബ്രാണ, മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ ഉപ്പള, മഞ്ചേശ്വരം, ഹൊസങ്കടി, കുഞ്ചത്തൂർ, ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബോവിക്കാനം, ഇരിയണ്ണി : അഡൂർ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്.
Keywords: Kerala, News, Kasaragod, Election, Local-Body-Election-2020, Result, Police, Police-station, Under section 144, District Collector, Top-Headlines, Vote Counting: Ban on Kasargod 10 police station limits; Prohibition of crowding of people.
< !- START disable copy paste -->







