Arrested | വിതുരയില്‍ ഭര്‍തൃമതിയെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്; ആണ്‍സുഹൃത്ത് അറസ്റ്റില്‍
Jan 10, 2024, 08:47 IST
തിരുവനന്തപുരം: (KasargodVartha) വിതുരയില്‍ ഭര്‍തൃമതിയായ യുവതിയെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സുനില എന്ന 22കാരിയാണ് കൊല്ലപ്പെട്ടത്. യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ സുഹൃത്ത് അച്ചു(24)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസമാണ് സുനില വീട്ടില്‍ നിന്ന് ഇറങ്ങിയത്. അത് അവസാന യാത്രയായിരുന്നു. തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കെന്ന പേരില്‍ പെണ്‍സുഹൃത്തിനൊപ്പം എത്തിയ യുവതി എന്നാല്‍ ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതോടെ സുനിലയുടെ ഭര്‍ത്താവ് പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തിലാണ് സുനിലയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് അറിയുന്നത്. ഇവര്‍ ഒന്നിച്ച് ജീവിക്കാനായിരുന്നു പദ്ധതിയെന്നും പെണ്‍സുഹൃത്തില്‍ നിന്ന് പൊലീസ് മൊഴി ശേഖരിച്ചു. തുടരന്വേഷണത്തിലാണ് അച്ചുവിനെ അറസ്റ്റ് ചെയ്തത്.
ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്തതിനാല്‍ സുനിലയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ആയിരുന്നു പദ്ധതിയെന്ന് പ്രതി മൊഴി നല്‍കി. കഴുത്തുഞെരിച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. ശേഷം ആത്മഹത്യ ചെയ്യാനായി പനയമുട്ടത്തേക്ക് പോകുംവഴിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Keywords: News, Kerala, Forest, Friend, Husband, Complaint, Kerala-News, Top-Headlines,Police-News, Vithura News, Woman, Death, Accused Case, Accused, Arrested, Thiruvananthapuram News, Police, Vithura woman death case; Accused arrested.