നടി ആക്രമിക്കപ്പെട്ട കേസില്‍ കാസര്‍കോട്ട് നിന്ന് അറസ്റ്റിലായ മാപ്പുസാക്ഷി വിഷ്ണുവിന്റെ പേരില്‍ കൊച്ചിയില്‍ മറ്റൊരു കേസ്
Aug 2, 2021, 18:51 IST
കൊച്ചി: (www.kasargodvartha.com 02.08.2021) നടിയെ ആക്രമിച്ച കേസില്‍ കാസര്‍കോട്ട് നിന്ന് അറസ്റ്റിലായ മാപ്പുസാക്ഷി വിഷ്ണു കൊച്ചിയില്‍ മറ്റൊരു കേസിലും പ്രതിയെന്ന് പൊലീസ്. ചേരാനല്ലൂരില്‍ യുവാവിനെ മര്‍ദിച്ച ശേഷം ഇയാളുടെ കാറും പട്ടിക്കുട്ടികളെയും കടത്തിക്കൊണ്ടുപോയ കേസില്‍ വിഷ്ണു അടക്കം നാല് പ്രതികള്‍ ഉള്‍പെട്ടതായി പൊലീസ് അറിയിച്ചു.
കേസില്‍ പനങ്ങാട് സ്വദേശി അനിത മാത്യുവിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ചേരാനെല്ലൂര്‍ സ്വദേശിയായ യുവാവ് അടുത്തിടെ ഒരു കാര്‍ വിറ്റിരുന്നു. ഇതിന്റെ പണം സംബന്ധിച്ചുള്ള തര്‍ക്കങ്ങളാണ് ഒടുവില്‍ കാറും പട്ടിക്കുട്ടികളെയും കടത്തിക്കൊണ്ട് പോകുന്നതിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്.
നടി ആക്രമണക്കേസില്‍ തുടര്‍ചയായി വിചാരണയ്ക്ക് ഹാജരാക്കാത്തതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കോടതി
ഉത്തരവിട്ടതിനെ തുടര്‍ന്നാണ് വിഷ്ണു പിടിയിലായത്. കാസര്‍കോട്ടെ വീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായിരുന്ന വിഷ്ണു പിന്നീട് കുറ്റം ഏറ്റുപറഞ്ഞ മാപ് സാക്ഷിയാവുകയായിരുന്നു. ചേരാനെല്ലൂര്‍ കേസില്‍ മറ്റുപ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
Keywords: news, kasaragod, Kochi, arrest, Attack, Accuse, accused, case, Police, Youth, Man, Natives, cash, Car, arrest warrant, House, Top-Headlines, Vishnu, who arrested from Kasargod in connection with attack on actress, is accused in another case in Kochi, police said.
< !- START disable copy paste -->