തൊഴുത്തിലും പുറത്തും പരാക്രമം കാണിച്ച പശു 5 ബൈക്കുകൾ കുത്തി മറിച്ചിട്ടു; ഫയർഫോഴ്സ് കീഴടക്കിയ പശു പിന്നീട് ചത്തു; പേ പട്ടി കടിച്ചതായി സംശയം
Sep 3, 2020, 12:41 IST
കാസർകോട്: (www.kasargodvartha.com 03.09.2020) തൊഴുത്തിലും പുറത്തും പരാക്രമം കാണിച്ച പശു ചത്തു. പശുവിനെ പേ പട്ടി കടിച്ചതായി സംശയം ബലപ്പെട്ടു. ബുധനാഴ്ച നുള്ളിപ്പാടിയിലാണ് പശു തൊഴുത്തിലും പുറത്തും ആക്രമാസക്തമായി നിരവധി പേരെ ആക്രമിച്ചത്. പശുവിന് പേ പട്ടിയുടെ കടി ഏറ്റിരുന്നോ എന്ന് സംശയമുള്ളതായി അധികൃതർ അറിയിച്ചു.
പശുവിനെ കെട്ടിയിടാൻ ശ്രമിച്ച 26 വയസ്സുകാരനായ യുവാവിനെ പശു കുത്തി പരിക്കേൽപ്പിച്ചു. കൂടാതെ അഞ്ചോളം ബൈക്കുകൾ പശു ആക്രമിക്കുകയും ചെയ്തു. വൈകുന്നേരം ഫയർ ഫോഴ്‌സെത്തി പശുവിനെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. അവസാനം വലയെറിഞ്ഞാണ് പശുവിനെ കീഴ്പ്പെടുത്തിയത്. രാത്രിയോടെ മൃഗ ഡോക്ടർ വന്ന് മരുന്ന് കുത്തി വെച്ചിരുന്നെങ്കിലും രാവിലെയോടെ പശു ചത്തു.
പശുവിന്റെ വായിൽ നിന്നും മറ്റും രക്തവും നുരയും പുറത്തു വന്നിരുന്നു. പശുവിനെ സംസ്കാരം ചെയ്യാനോ പരിശോധിക്കാനോ ഡോക്ടർ തയാറായില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം കാസർകോട് നഗരത്തിൽ 50 ഓളം പേരെ പേപട്ടി കടിച്ചിരുന്നു. ഇതേ നായ രണ്ട് പശുക്കളെയും കടിച്ചിരുന്നതായി അധികൃതർ അറിയിച്ചു. ഇപ്പൊൾ ചത്ത പശുവിനും പേപട്ടിയുടെ കടിയേറ്റിരുന്നോ എന്ന സംശയം ഉയർന്നിട്ടുണ്ട്.
Keywords: News, Kerala, Kasaragod, Dog Bite, Cow, Accident, Bike, Fire Force, Violent cow dies last day; Suspicion of being bitten by a dog