city-gold-ad-for-blogger

വഴി തടസ്സപ്പെടുത്തി മത്സ്യ ലേലം നടത്തുന്നതിന്റെ പേരിലുണ്ടായ വാക്കേറ്റം ഒടുവില്‍ സംഘട്ടനത്തില്‍ കലാശിച്ചു; സ്ഥലത്തെത്തിയ പോലീസിനെ ആക്രമിച്ചു; രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 13.12.2019) കാസര്‍കോട് മത്സ്യ മാര്‍ക്കറ്റില്‍ വഴി തടസ്സപ്പെടുത്തി മത്സ്യ ലേലം നടത്തുന്നതിന്റെ പേരിലുണ്ടായ വാക്കേറ്റം ഒടുവില്‍ സംഘട്ടനത്തില്‍ കലാശിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. രാവിലെ മാര്‍ക്കറ്റിലെ റോഡ് തടസ്സപ്പെടുത്തി മത്സ്യ ലേലം നടത്തുന്നതിനിടെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുന്നതടക്കമുള്ള വാഹനങ്ങള്‍ക്ക് തടസ്സം നേരിട്ടതോടെയാണ് വാക്കേറ്റമുണ്ടായത്. ഉച്ചയോടെ പ്രശ്‌നം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാസര്‍കോട് ടൗണ്‍ എസ്‌ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ അക്രമിച്ചതോടെ പോലീസ് ലാത്തി വീശി വിരട്ടിയോടിച്ചു. പോലീസിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആലംപാടിയിലെ കെ എം ജുനൈദ് (23), പട്ട്‌ള ബാരിക്കാട്ടെ മുഹമ്മദ് നവാസ് (24) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. നേരത്തെ, നഗരസഭയും പോലീസും ഇടപെട്ട് റോഡരികിലെ മത്സ്യ വില്‍പനയും ലേലവും മത്സ്യ മാര്‍ക്കറ്റിലേക്ക് മാറ്റിയിരുന്നു. എന്നിട്ടും പ്രശ്‌നം പരിഹരിക്കാത്തതാണ് സംഘട്ടനത്തില്‍ കലാശിച്ചത്.

വഴി തടസ്സപ്പെടുത്തി മത്സ്യ ലേലം നടത്തുന്നതിന്റെ പേരിലുണ്ടായ വാക്കേറ്റം ഒടുവില്‍ സംഘട്ടനത്തില്‍ കലാശിച്ചു; സ്ഥലത്തെത്തിയ പോലീസിനെ ആക്രമിച്ചു; രണ്ടുപേര്‍ പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, Top-Headlines, Fish-market, Police, Violence during auction; police take action

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia