city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

No Drugs Campaign | ലഹരിയോട് നോ.. കളിക്കളത്തിലേക്ക് വിദ്യാര്‍ഥികള്‍; 'ദ ചലന്‍ജ് ആക്‌സെപ്റ്റഡ്' പരിപാടിയുമായി വിമുക്തി മിഷന്‍

കാസര്‍കോട്: (KasargodVartha) സ്‌കൂളുകളെ ലഹരി മുക്തമാക്കാനും വിദ്യാര്‍ത്ഥികളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കാനും എക്‌സൈസ് വിമുക്തി മിഷന്റെ 'ദ ചലഞ്ച് ആക്‌സെപ്റ്റഡ്' പരിപാടി. ലഹരിയെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചിന്തകളെ വഴിതിരിച്ച് വിടുന്നതിനും സ്‌കൂളുകളിലെ ആന്റി നാര്‍ക്കോട്ടിക് ക്ലബ്ബിന്റെ പ്രവര്‍ത്തനം സജീവമാക്കുന്നതിനുമാണ് ലഹരിക്കെതിരെ കായികലഹരി എന്ന പ്രമേയത്തില്‍ ടീമുകള്‍ രൂപീകരിച്ച് കായിക മത്സരങ്ങള്‍ നടത്തുന്നത്.

ഇതിനായി സ്‌കൂളുകളിലെ ആന്റി നാര്‍ക്കോട്ടിക് ക്ലബ്ബിന് കീഴില്‍ ടീം വിമുക്തി എന്ന പേരില്‍ 2022-23 വര്‍ഷം സ്‌പോര്‍ട്‌സ് ടീമുകള്‍ രൂപീകരിച്ചിരുന്നു. ജില്ലയിലെ നീലേശ്വരം, ഹൊസ്ദുര്‍ഗ്ഗ്, കാസര്‍കോട്, കുമ്പള, ബദിയടുക്ക, ബന്തടുക്ക എക്‌സൈസ് റേഞ്ചുകളില്‍ നിന്നായി നാല് വീതം സ്‌കൂളുകളിലെ സ്‌പോര്‍ട്‌സ് ടീമുകളെ തെരഞ്ഞെടുത്ത് 24 ടീമുകളെയാണ് രൂപീകരിച്ചത്.


No Drugs Campaign | ലഹരിയോട് നോ.. കളിക്കളത്തിലേക്ക് വിദ്യാര്‍ഥികള്‍; 'ദ ചലന്‍ജ് ആക്‌സെപ്റ്റഡ്' പരിപാടിയുമായി വിമുക്തി മിഷന്‍

 

ഈ വര്‍ഷം സംഘടിപ്പിക്കുന്ന ഹാന്‍ഡ് ബോള്‍, വോളിബോള്‍, ഖൊ-ഖൊ, ഇനങ്ങളില്‍ താത്പര്യമുള്ള ടീമുകള്‍ മത്സരിക്കും. ഇവര്‍ക്കുള്ള പരിശീലനത്തിന് സ്‌കൂളുകളിലെ കായികാധ്യാപകരാണ് നേതൃത്വം നല്‍കുന്നത്. സര്‍ക്കിള്‍തലത്തില്‍ മത്സരിച്ച് ജയിക്കുന്നവര്‍ ജില്ലാതലത്തില്‍ ഏറ്റുമുട്ടും. ജില്ലാതലത്തില്‍ വിജയിക്കുന്നവര്‍ക്ക് ഉപഹാരം നല്‍കും.

Keywords: News, Kerala, Kerala-News, Kasaragod-News,Top-Headlines, Vimukthi Mission, The Challenge Accepted, Programme, Drugs, Students, Kasargod News, Anti-Narcotics Club, Excise, Vimukthi Mission with 'The Challenge Accepted' programme.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia