city-gold-ad-for-blogger

Vigilance raid | വോടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട്‌ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ മധൂർ പഞ്ചായത് ഓഫീസിൽ വിജിലൻസ് പരിശോധന; രേഖകൾ പിടിച്ചെടുത്തു

മധൂർ: (KasaragodVartha) വോടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട്‌ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ മധൂർ പഞ്ചായത് ഓഫീസിൽ വിജിലന്‍സ് സംഘത്തിന്റെ പരിശോധന. ഡിവൈഎസ്പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്. ക്രമക്കേട് നടത്തിയെന്ന എല്‍ഡിഎഫ് പഞ്ചായത് അംഗങ്ങളുടെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധനക്കെത്തിയത്.

Vigilance raid | വോടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട്‌ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ മധൂർ പഞ്ചായത് ഓഫീസിൽ വിജിലൻസ് പരിശോധന; രേഖകൾ പിടിച്ചെടുത്തു

വെബ്‌സൈറ്റിൽനിന്നും വോടേഴ്‌സ്‌ പട്ടിക ഡൗൺലോഡ്‌ ചെയ്‌ത്‌ പ്രിന്റ് എടുത്ത വകയിലാണ്‌ ക്രമക്കേട് നടന്നതെന്നാണ് ആരോപണം. 50,000 രൂപയിൽ താഴെമാത്രം ചിലവ്‌ വരുന്നിടത്താണ്‌ 6,17,350 രൂപ തട്ടിയെടുത്തതെന്ന് പഞ്ചായത് അംഗം സി ഉദയകുമാർ വിജിലൻസിൽ നൽകിയ പരാതിയിൽ പറയുന്നു.

2023 ഓഗസ്റ്റിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ് വന്നതിനെ മറയാക്കി 8.09 ലക്ഷം രൂപയുടെ ബിൽ സമർപിച്ച്‌ പണം തട്ടാനുള്ള നീക്കമാണ് ഉണ്ടായതെന്നും ഇതിൽ 6.17 ലക്ഷം രൂപ രണ്ടിടങ്ങളിലെ പ്രസുകൾക്കു കൈമാറിയതായും പ്രതിപക്ഷം ആരോപിക്കുന്നു. പഞ്ചായത് ധനകാര്യ സ്ഥിര സമിതിയില്‍ ഇക്കാര്യം അജൻഡയായി എത്തിയപ്പോഴാണ് സംഭവം പുറത്തായത്.

പരാതിയിൽ കഴമ്പുണ്ടെന്ന് പരിശോധനയിൽ ഏറെക്കുറെ വ്യക്തമായിട്ടുണ്ടെന്നും രേഖകൾ കൂടുതൽ അന്വേഷണത്തിനും പരിശോധനയ്ക്കുമായി കസ്റ്റഡിയിൽ എടുത്തതായും വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണൻ കാസർകോട് വാർത്തയോട് പറഞ്ഞു. വിശദമായ പരിശോധനയിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ ആരംഭിച്ച പരിശോധന വൈകീട്ട് വരെ തുടർന്നു.
  
Vigilance raid | വോടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട്‌ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ മധൂർ പഞ്ചായത് ഓഫീസിൽ വിജിലൻസ് പരിശോധന; രേഖകൾ പിടിച്ചെടുത്തു

Keywords: Vigilance raid, LDF, Madhur Panchayat, Kasaragod, Malayalam News, Complaint, Panchayath, Office, DYSP, Website, Election, Commission, Vigilance raid in Madhur Panchayat office. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia