city-gold-ad-for-blogger

Vigilance raid | ബോടിന് ഈടാക്കിയ പിഴ ഉദ്യോഗസ്ഥര്‍ സര്‍കാരിലേക്ക് അടച്ചില്ല; 'ഫിഷറീസ് ഡെപ്യൂടി ഡയറക്ടറുടെ ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വമ്പന്‍ അഴിമതി'

കാഞ്ഞങ്ങാട്: (www.kasargodvartha.com) ബോടിന് (Boat) ഈടാക്കിയ പിഴ ഉദ്യോഗസ്ഥര്‍ സര്‍കാരിലേക്ക് അടച്ചില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഫിഷറീസ് ഡെപ്യൂടി ഡയറക്ടറുടെ ഓഫീസില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. വിജിലന്‍സ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാഞ്ഞങ്ങാട്ടുള്ള ഫിഷറീസ് ഡെപ്യൂടി ഡയറക്ടറുടെ ഓഫീസില്‍ റെയ്ഡ് നടത്തിയത്. 2020 നവംബര്‍ മാസം തളങ്കര കോസ്റ്റല്‍ പൊലീസ് പിടിച്ച് നല്‍കിയ ബോടുമായി ബന്ധപ്പെട്ടതാണ് വിഷയം.

'വലിയ ബോടുകള്‍ കരയോടടുത്ത് മീന്‍ പിടിക്കുന്നത് നിരോധിച്ചതാണ്. നിരോധിത മേഖലയില്‍ ഇത്തരം ബോടുകള്‍ മീന്‍ പിടിച്ചാല്‍ പിഴ ഈടാക്കാനുള്ള അധികാരം ഫിഷറീസ് വകുപ്പിനാണ്. ഇങ്ങനെ തളങ്കര കോസ്റ്റല്‍ പിടിച്ച് തുടര്‍ നടപടികള്‍ക്കായി ഏല്‍പിച്ച ബോട് തൊട്ടടുത്ത ദിവസം തന്നെ പിഴ  ഈടാക്കിയതായി ഇ - മെയില്‍ സന്ദേശം ഫിഷറീസ് ഡെപ്യൂടി ഡയറക്ടറുടെ ഓഫീസില്‍ നിന്നും കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലേക്ക് അയക്കുകയും തുടര്‍ന്ന് ബോട് വിട്ട് നല്‍കുകയുമുണ്ടായി. 

Vigilance raid | ബോടിന് ഈടാക്കിയ പിഴ ഉദ്യോഗസ്ഥര്‍ സര്‍കാരിലേക്ക് അടച്ചില്ല; 'ഫിഷറീസ് ഡെപ്യൂടി ഡയറക്ടറുടെ ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വമ്പന്‍ അഴിമതി'

എന്നാല്‍ പിഴ ഈടാക്കിയതായി ഓഫീസ് രേഖകളില്‍ കാണുകയോ ഈ തുക സര്‍കാരിലേക്ക് ഒടുക്കിയതായോ കാണുന്നില്ല. ഡെപ്യൂടി ഡയറക്ടര്‍ ഓഫീസിലെ അന്നുണ്ടായ ചില ഉദ്യോഗസ്ഥര്‍ മന:പൂര്‍വം  അഴിമതി നടത്തിയതായി ബോധ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിന് കൂടുതല്‍ ശാസ്ത്രീയ അമ്പേഷണം നടത്തേണ്ടതുണ്ട്', വിജിലന്‍സ് ഡിവൈഎസ്പി പറഞ്ഞു.

വിജിലന്‍സ് സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ രാധാകൃഷ്ണന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വി ടി സുഭാഷ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി കെ രഞ്ജിത് കുമാര്‍ എന്നിവരുമുണ്ടായിരുന്നു.

Keywords: Vigilance raid at office of Deputy Director of Fisheries, Kanhangad, Vigilance raid, Fish, Boat, Corruption, Probe, Police, Thalangara, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia