കാസര്‍കോട് നഗരസഭ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം; വിജിലന്‍സ് രേഖകള്‍ പിടിച്ചെടുത്തു
Dec 20, 2016, 11:48 IST
കാസര്‍കോട്: (www.kasargodvartha.com 20/12/2016) കാസര്‍കോട് നഗരസഭയില്‍ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ വിജിലന്‍സ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. കൗണ്‍സിലര്‍മാര്‍ സ്വന്തം പേരിലും കുടുംബക്കാരുടെ പേരിലും ആനുകൂല്യങ്ങള്‍ തട്ടിയെടുത്തുവെന്നാണ് ആക്ഷേപം. അഴിമതിക്കെതിരെ പൊരുതുന്ന ജിഎച്ച്എം പ്രവര്‍ത്തകരാണ് ഇതുസംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കിയത്.
വിജിലന്‍സ് ഡിവൈഎസ്പി പി രഘുരാമന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് സിഐ പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം നഗരസഭാ ഓഫീസിലെത്തി രേഖകള്‍ പിടിച്ചെടുക്കുകയായിരുന്നു. 200 ഓളം അപേക്ഷകര്‍ നിലവിലുണ്ടായിട്ടുണ്ടും. മുന്‍ഗണനാക്രമം മറികടന്ന് ആനുകൂല്യങ്ങള്‍ക്കായി ആശ്രിതരെ തിരികിക്കയറ്റിയെന്നാണ് പരാതി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. അഴിമതി ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് ബിജെപി ബുധനാഴ്ച രാവിലെ നഗരസഭാ ഓഫീസ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ചുവരികയാണെന്നും ഇതിന് ശേഷം മാത്രമേ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് വ്യക്തമാവുകയുള്ളുവെന്ന് വിജിലന്‍സ് ഡിവൈഎസ് പി രഘുരാമന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതേസമയം ആരോപണത്തില്‍ കഴമ്പില്ലെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫത്വിമാ ഇബ്രാഹിം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
2015-16 വര്‍ഷത്തെ പദ്ധതിയില്‍ 60 പേര്‍ക്കാണ് വീട് റിപ്പയറിങ്ങിനായി 25,000 രൂപ വീതം നല്‍കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം നിലവിലുണ്ടായതിനാല്‍ സഹായം നല്‍കുന്നതിന് ആറുമാസത്തോളം കാലതാമസം ഉണ്ടായിരുന്നു. വീടിന്റെ പണി പൂര്‍ത്തിയായവര്‍ക്ക് കൗണ്‍സിര്‍മാര്‍ പരിശോധിച്ചാണ് ആനുകൂല്യം നല്‍കിയത്. ഇതില്‍ കുറച്ചുപേര്‍ വീട് റിപ്പയറിംഗ് നടത്തുകയോ പണം കൈപറ്റാന്‍ എത്തുകയോ ചെയ്യാത്തതിനാല്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ള അര്‍ഹതയുള്ളവര്‍ക്ക് ആനുകൂല്യം നല്‍കുകയായിരുന്നു. ഇതിനെയാണ് ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ത്തുന്നതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Vigilance-raid, Municipality, Kasaragod Municipality, Complaint, Raid, File, Vigilance inspection in Kasaragod municipal office