Viral | ഇതല്ലേ പ്രവാസികളുടെ മുറികളിലെ പൊള്ളുന്ന യാഥാർഥ്യം! യുവാക്കളുടെ ഹ്രസ്വ വീഡിയോ വൈറലായി
Dec 25, 2023, 14:12 IST
ദുബൈ: (KasargodVartha) കുടുംബത്തിനുവേണ്ടി മരുഭൂമിയിൽ ഉരുകി തീരുമ്പോൾ സ്വന്തം ജീവിതം മറക്കുന്നവരാണ് മിക്ക പ്രവാസികളും. ഭക്ഷണം പോലും ചുരുക്കി കിട്ടുന്ന പണമെല്ലാം നാട്ടിലേക്കയക്കുന്നവരും നിരവധി. ഇതിനിടയിൽ രോഗം വന്നാൽ മിക്കവരും അവഗണിക്കുകയാണ് പതിവ്. അതീവ ഗുരുതരാവസ്ഥയിലായാൽ മാത്രമേ പലരും ഡോക്ടറെ കണ്ട് ചികിത്സ തേടാറുള്ളൂ. ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങിക്കഴിച്ചോ ആവി പിടിച്ചോ രോഗം അകറ്റാമെന്നാണ് പ്രവാസികളുടെ വിശ്വാസം.
ഇതിനിടെ പല രോഗങ്ങള്‍ക്കും സ്വയം ചികിത്സിക്കുന്നത് കാര്യങ്ങൾ കൈവിട്ട് പോകുന്ന തലത്തിലേക്കെത്തിക്കാമെന്ന സന്ദേശവുമായി രംഗത്തിയിരിക്കുകയാണ് ഒരുപറ്റം പ്രവാസി യുവാക്കൾ. 'സ്വയം ചികിത്സ ഒഴിവാക്കൂ' എന്ന തലക്കെട്ടോടെ ഉമൈർ ശാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ രണ്ട് ദിവസം കൊണ്ടുതന്നെ വൈറലായി മാറിയിരിക്കുകയാണ്. മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. അസുഖബാധിതനായ യുവാവിനെയും സ്വയം ചികിത്സിക്കാൻ ഉപദേശിക്കുന്ന ഒപ്പം താമസിക്കുന്നവരെയും ഒടുവിൽ അത് വലിയൊരു ദുരന്തത്തിലേക്ക് വഴിമാറുന്നതും മനോഹരമായി യുവാക്കൾ ചിത്രീകരിച്ചിരിക്കുന്നു. 10 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.
പ്രവാസികളുടെ ഒരു മുറിയിലും ഇത്തരം സംഭവങ്ങൾ നടക്കരുതെന്ന സന്ദേശം നൽകാനാണ് തങ്ങൾ ഇത്തരമൊരു വീഡിയോ ചെയ്തതെന്ന് മലപ്പുറം സ്വദേശിയായ ഉമൈർ കാസർകോട് വാർത്തയോട് പറഞ്ഞു. ഉമൈറിനെ കൂടാതെ, മലപ്പുറത്തെ ഹഫീഫ്, അർശാദ്, കാസർകോട്ടെ സിറാജ്, ആശിഫ്, ശഫീഖ്, കണ്ണൂരിലെ ഫുറൈസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ദെയ്‌റ മുർശിദ് ബസാറിലെ ഹോൾസെയിൽ മാർകറ്റിലെ ജീവനക്കാരായ ഇവർ ഒരേ റൂമിൽ താമസിക്കുന്നവരാണ്. ജോലിയുടെ ഇടവേളകളിലാണ് അഭിനയവും ഇതുമായി ബന്ധപ്പെട്ട മറ്റ് ജോലികളും ചെയ്യുന്നത്.
Keywords: News, World, Viral Video, Dubai, Malayalam News, Youth, Food, Treatment, Farmacy, Self Treatment, Diseases, Video of expatriate youth goes viral.
< !- START disable copy paste -->