city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ പ്രവർത്തനം തുടങ്ങാൻ വൈകും

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 13.02.2021) മിനി സിവിൽ സ്റ്റേഷൻ കെട്ടിടം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നാടിനു സമർപിച്ചുവെങ്കിലും പുതിയ സിവിൽ സ്റ്റേഷൻ പ്രവർത്തനം തുടങ്ങാൻ വൈകും. 12 കോടിയോളം രൂപ ചെലവഴിച്ചു നിർമിച്ച മൂന്ന് നില കെട്ടിടത്തിന്റെ പണികൾ ഇപ്പോഴും പൂർണ്ണമായും പൂർത്തിയായിട്ടില്ല. വൈദ്യുതി, വെള്ളം ഉൾപെടെ നിലത്തിന്റെ പണിയുൾപ്പടെ ഒന്നും തന്നെ പൂർത്തിയായിട്ടില്ല.

വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ പ്രവർത്തനം തുടങ്ങാൻ വൈകും

മിക്ക മുറികളിലും വയറിങ് ജോലികൾ ഉൾപ്പെടെ ഉള്ളവ പൂർത്തീകരിക്കാനുണ്ട്. വെള്ളത്തിനായി കുഴൽ കിണർ നിർമിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ബാക്കിയുള്ള നിർമാണ ജോലികളും പൂർത്തിയായിട്ടില്ല.

ഒരു മുറി പോലും തുറക്കാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആവശ്യമായ ഫർണിചറുകളോ, മറ്റു സാധന സാമഗ്രികളോ ഇവിടെ എത്തിയിട്ടില്ല.

സെർവർ മുറി ഉൾപെടെ കംപ്യൂടർ സിസ്റ്റം തന്നെ പ്രവർത്തിക്കേണ്ട സിവിൽ സ്റ്റേഷന്, വൈദ്യുതി വകുപ്പിൽ നിന്നും ട്രാൻസ്‌ഫോർമർ തന്നെ സ്ഥാപിക്കണം എന്നിരിക്കെ ഇതിന്റെ പ്രാരംഭ ജോലികൾ പോലും തുടങ്ങിയിട്ടില്ല. മഴവന്നാൽ ചെളിക്കുളം ആകുന്ന സ്ഥിതിയാണ് കെട്ടിടത്തിന്റെ മുൻവശം.

രണ്ടാഴ്ച മുൻപ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, കളക്ടർ ഡോ. ഡി സജിത് ബാബു എന്നിവർ കെട്ടിടത്തിന്റെ നിർമാണ പുരോഗതികൾ വിലയിരുത്താൻ എത്തിയിരുന്നു. ഭവന നിർമാണ ബോർഡ് ഉദ്യോഗസ്ഥരോട് എളുപ്പത്തിൽ പണി പൂർത്തീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകിയിരുന്നു. മന്ത്രി നേരിട്ട് വന്ന് നിർദ്ദേശിച്ചിട്ടും അവസാന മിനുക്കു പണികളെല്ലാം തീർത്തു സിവിൽ സ്റ്റേഷൻ ഉത്ഘാടനത്തിനു സജ്ജമാക്കുവാൻ ഭവന നിർമാണ ബോർഡിന് കഴിഞ്ഞില്ല.

നേരത്തെ വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ നിർമാണ കരാറുമായി ബന്ധപ്പെട്ട് പി ഡബ്ല്യൂ ഡിയും ഭവന നിർമാണ ബോർഡും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഏറെ വിവാദങ്ങൾക്കു ശേഷമാണ് കെട്ടിട നിർമാണം റവന്യൂ വകുപ്പ്, ഭവന നിർമാണ ബോർഡിന് നൽകിയത്. സ്വന്തം വകുപ്പ് തന്നെ മലയോര താലൂക് ആസ്ഥാനമായ വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണം പൂർത്തിയാക്കാൻ വൈകിയതിൽ മന്ത്രി ഇ ചന്ദ്രശേഖരൻ ബോർഡ് ഉദ്യോഗസ്ഥരോട് അതൃപ്തി അറിയിച്ചിട്ടുണ്ട്.

എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നിൽ കണ്ട് കൊണ്ട് ഭരണ നേട്ടമായി കാണിക്കാൻ സിവിൽ സ്റ്റേഷൻ കെട്ടിടം നിർമാണം പൂർത്തിയാകും മുൻപേ തന്നെ ഉദ്ഘാടനം ചെയ്യുകയായിരുന്നു. താലൂക് പ്രഖ്യാപന, ഉദ്ഘാടന സമയങ്ങളിൽ കണ്ട ജനസഞ്ചയം സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ഉണ്ടായില്ല. കേവലം നൂറിൽ താഴെ പേർ മാത്രമാണ് ഉണ്ടായിരുന്നത്. അധ്യക്ഷനായ എം രാജഗോപാലൻ എം എൽ എ എത്തും മുൻപ് തന്നെ വേദിയിൽ കയറി ഇരുന്ന മന്ത്രി, ഭവന നിർമ്മാണ സെക്രടറി റിപോർട് വായിച്ച ഉടൻ ഉദ്ഘാടന പ്രസംഗവും നടത്തി. മന്ത്രിയുടെ പ്രസംഗത്തിനിടെയായിരുന്നു എം രാജ ഗോപാലനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും എത്തിയത്. പിന്നീടാണ് മന്ത്രിയും എം എൽ എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് നിലവിളക്ക് കൊളുത്തിയത്. ഉദ്ഘാടന ശിലാ ഫലകം സ്ഥാപിച്ചതും വേദിക്ക് മുന്നിലായിരുന്നു. പുതിയ കെട്ടിടം നോക്കി കാണുവാനോ സ്ഥലം വിട്ടു നൽകിയവരെ ആദരിക്കുവാനോ മന്ത്രി നിന്നതുമില്ല.

Keywords:  Kerala, News, Kasaragod, Top-Headlines, Vellarikundu, Balal, Development project, E.Chandrashekharan, Minister, Vellarikundu Mini Civil Station will be delayed to start working.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia