city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bus Service | തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായുള്ള സമരത്തിനിടെ റോഡിൽ കൊല്ലപ്പെട്ട വരദരാജ പൈയുടെ പേരിലുള്ള ബസ് സർവീസ് നിർത്തി; സംഘടനയ്ക്കകത്തും പുറത്തും പ്രതിഷേധം

കാസർകോട്: (www.kasargodvartha.com) തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായുള്ള സമരത്തിനിടെ റോഡിൽ കൊല്ലപ്പെട്ട വരദരാജ പൈയുടെ പേരിലുള്ള ബസ് സർവീസ് നിർത്തിയത് സംഘടനയ്ക്കകത്തും പുറത്തും പ്രതിഷേധത്തിന് കാരണമായി. ബസ് ഉടമകൾ 20 വർഷത്തോളം ഒരു ബസ് ഓടിക്കുമ്പോൾ എട്ട് വർഷം ഓടിച്ച സൊസൈറ്റിയുടെ ബസ് നിരത്തിൽ നിന്ന് പിൻവലിക്കുകയും ഇതേ പെർമിറ്റിൽ വേറൊരാൾ ബസ് ഓടിക്കുകയും ഒരു വിഹിതം സൊസൈറ്റിക്ക് നൽകുന്ന സ്ഥിതിയുമാണ് ഇപ്പോഴുള്ളത്.

Bus Service | തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായുള്ള സമരത്തിനിടെ റോഡിൽ കൊല്ലപ്പെട്ട വരദരാജ പൈയുടെ പേരിലുള്ള ബസ് സർവീസ് നിർത്തി; സംഘടനയ്ക്കകത്തും പുറത്തും പ്രതിഷേധം

വരദരാജ പൈ എന്ന രക്തസാക്ഷിയുടെ പേരുപോലും നിരത്തിൽ നിന്ന് മായ്ച്ചുകളയാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വരദരാജ പൈ ആരാണെന്ന് അറിയാൻ ഇപ്പോൾ യൂട്യൂബിൽ കാണുന്ന ഒരു വീഡിയോ മാത്രമാണ് ബാക്കിയുള്ളതെന്ന് തൊഴിലാളികൾ പറയുന്നു. കാസർകോട് ജില്ലാ ബസ് ട്രാൻസ്‌പോർട് സൊസൈറ്റി ലിമിറ്റഡാണ് വരദരാജ് പൈയുടെ പേരിലുള്ള ബസ് സർവീസ് നടത്തി വന്നത്.

മൂന്ന് ബസ് സർവീസുകളാണ് ഉണ്ടായിരുന്നതെങ്കിലും സർവീസ് നഷ്ടവും ബസിന്റെ കാലയളവ് പൂർത്തിയാക്കിയതുമാണ് മറ്റ് രണ്ട് ബസുകൾ നിർത്തിയതിന് കാരണമായി പറയുന്നത്. സൊസൈറ്റിയിലൂടെ വരുമാനം ഉണ്ടാക്കി പുതിയ ബസ് ഇറക്കേണ്ടതായിരുന്നുവെങ്കിലും നഷ്ടക്കണക്ക് പറഞ്ഞു സർവീസ് നിർത്തിവെക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഏറ്റവുമൊടുവിലാണ് ഓടിക്കൊണ്ടിരുന്ന ഏക ബസും നിരത്തിൽ നിന്ന് പിൻവലിച്ചത്.

1968 ലാണ് 21-ാം വയസിൽ, ബസ് ജീവനക്കാരനായിരുന്ന വരദരാജ പൈ രക്തസാക്ഷിയായത്. ബസ് കൻഡക്‌ടറായിരുന്ന വരദരാജ പൈയെ ബസ് മുതലാളി പിരിച്ചുവിടുകയും ഇതിൽ പ്രതിഷേധിച്ചപ്പോൾ മുതലാളി തന്നെ ബസ് ഓടിക്കാൻ തുടങ്ങുകയും ബസ് തടഞ്ഞ വരദരാജ പൈയുടെ ദേഹത്തേക്ക് ബസ് കയറ്റി കൊല്ലുകയായിരുന്നുവെന്നുമാണ് പറയുന്നത്. ഇതിനുശേഷം വരദരാജ പൈ ബസ് തൊഴിലാളികളുടെ രക്തസാക്ഷിയായി മാറി. അദ്ദേഹത്തിന്റെ ജ്വലിക്കുന്ന പോരാട്ടം നിലനിർത്താൻ സിഐടിയു നേതാവും നിരവധി സഹകരണ പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായ പി രാഘവന്റെ നേതൃത്വത്തിലുള്ള സഹകരണ സംഘമാണ് വരദരാജ പൈ ബസ് സർവീസ് ആരംഭിച്ചത്.

കാസർകോട് - കാഞ്ഞങ്ങാട്, കാസർകോട് - മുള്ളേരിയ, കാസർകോട് - ബന്തടുക്ക റൂടുകളിലായി മൂന്ന് ബസുകളാണ് ജനങ്ങളുടെ യാത്രാപ്രശ്‌നത്തിന് പരിഹാരമായി ഓടാൻ തുടങ്ങിയത്. കോവിഡിനെ തുടർന്നാണ് വരദരാജ പൈ ബസ് സർവീസ് പൂർണമായും പ്രതിസന്ധിയിലായത്. നിയമ പ്രകാരമുള്ള തിരഞ്ഞെടുപ്പ് പോലും നടത്താനാവാതെ സൊസൈറ്റിയും പ്രതിസന്ധിയിലായി. സൊസൈറ്റിക്ക് അഡ്‌ഹോക് കമിറ്റി ഉണ്ടാക്കുന്നതിന് പോലും ഭാരവാഹികൾ ഒരു ശ്രമവും നടത്തിയില്ലെന്ന ആക്ഷേപം ശക്തമാണ്.

വേറൊരാൾക്ക് റൂട് പെർമിറ്റ് പാട്ടത്തിന് നൽകിയതിന്റെ പേരിൽ സിഐടിയുവിന് അകത്തും തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് ഇടയിലും സിപിഎമിന് അകത്തും പ്രതിഷേധം ശക്തമാണ്. പുറത്തുള്ളവർക്ക് എന്തും പറയാമെന്നും സൊസൈറ്റിയുടെ സ്ഥിതികൾ കൂടി മനസിലാക്കാൻ ആർക്കും കഴിയില്ലെന്നും സൊസൈറ്റിയുടെ ഭാരവാഹികളായിരുന്നവർ പറയുന്നു. അഡ്‌ഹോക് കമിറ്റി രൂപീകരിക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും ബസ് സർവീസ് ഇനി നടത്താൻ കഴിയില്ലെന്നത് യാഥാർഥ്യമാണെന്നും സൊസൈറ്റിയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.

Bus Service | തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായുള്ള സമരത്തിനിടെ റോഡിൽ കൊല്ലപ്പെട്ട വരദരാജ പൈയുടെ പേരിലുള്ള ബസ് സർവീസ് നിർത്തി; സംഘടനയ്ക്കകത്തും പുറത്തും പ്രതിഷേധം

ബസുകൾ കാലാവധി കഴിഞ്ഞതോടെയാണ് രണ്ട് റൂടുകളിൽ താത്കാലിക പെർമിറ്റ് നൽകുന്നത് . സൊസൈറ്റി മുഖേന അനുബന്ധ സംരംഭങ്ങൾ എന്തെങ്കിലും ചെയ്യണമെന്നാണ് ആലോചിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. ജില്ലയിലെ തൊഴിലാളി സമരങ്ങളിൽ ബീഡി സമരം കഴിഞ്ഞാൽ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന സമരമായിരുന്നു വരദരാജ പൈയുടെ രക്തസാക്ഷിത്വം വഹിച്ച സമരം. വരദരാജ പൈയുടെ ആ ഓർമകളാണ് റോഡിൽ നിന്നും ഇപ്പോൾ ഇല്ലാതായിരിക്കുന്നത്

Keywords: News, Kasaragod, Kerala, Bus Service, Varadaraja Pai, CPM, Varadaraja Pai bus service stopped.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia