Vande Bharat | വരുന്നു മംഗ്ളുറു-ബെംഗ്ളുറു വന്ദേ ഭാരത് എക്‌സ്പ്രസ്; ഉടൻ യാഥാർഥ്യമാകുമെന്ന് ദക്ഷിണ കന്നഡ എം പി; മംഗ്ളുറു-മഡ്ഗാവ് വന്ദേ ഭാരതും വൈകാതെ സർവീസ് തുടങ്ങും
Nov 8, 2023, 13:22 IST
മംഗ്ളുറു: (KasargodVartha) മംഗ്ളുറു-ബെംഗ്ളുറു വന്ദേ ഭാരത് എക്‌സ്പ്രസ് ഉടൻ യാഥാർഥ്യമാകുമെന്ന് ദക്ഷിണ കന്നഡ എം പി നളിൻ കുമാർ കട്ടീൽ അറിയിച്ചു. ബെംഗ്ളൂറിൽ നിന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് മംഗ്ളൂറിലേക്ക് നീട്ടണമെന്നത് സംസ്ഥാനത്തിന്റെ ഈ ഭാഗത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യമാണെന്നും ഇക്കാര്യത്തിൽ കേന്ദ്രസർകാരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും എംപി പറഞ്ഞു.
'മംഗ്ളുറു-മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്പ്രസ് ഓടാൻ സജ്ജമാണ്, ടൈം ടേബിൾ ഉടൻ പുറത്തിറക്കും. മംഗ്ളുറു-ബെംഗ്ളുറു വന്ദേ ഭാരത് എക്‌സ്പ്രസിനായി നടത്തിയ അഭ്യർഥന ഫലപ്രദമാണ്, അത് ഉടൻ യാഥാർഥ്യമാകും. ഈ നല്ല വാർത്തയ്ക്ക് കേന്ദ്ര സർകാരിന് നന്ദി പറയുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.
കാസർകോടിനും തിരുവനന്തപുരത്തിനും ഇടയിൽ ഓടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് മംഗ്ളുറു വരെ നീട്ടണമെന്ന ആവശ്യവും ഉയർന്നിരുന്നു. മംഗ്ളുറു-മഡ്ഗാവ്, മംഗ്ളുറു-എറണാകുളം എന്നീ റൂടുകളിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിക്കാനുള്ള നിർദേശവും റെയിൽവേ വകുപ്പിന് മുന്നിലുണ്ടായിരുന്നു. എന്നാൽ പുതിയ വന്ദേ ഭാരതിനായാണ് എം പി എന്ന നിലയിൽ നളിൻ കുമാർ കട്ടീൽ ഇടപെട്ടത്. മംഗ്ളുറു-ബെംഗ്ളുറു വന്ദേ ഭാരത് കാസർകോട് നിന്നടക്കമുള്ളവർക്കും ഏറെ പ്രയോജനം ചെയ്യും.
Keywords: News, National, Mangalore, Bangalore, Vande Bharat, Train, Railway, Kumbla, Time Table, Vande Bharat Express between Mangaluru-Bengaluru to be a reality soon.
< !- START disable copy paste -->