city-gold-ad-for-blogger

വാക്‌സിൻ ചലഞ്ച്: ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും, മെമ്പർമാർ ഒരു മാസം ഓണറേറിയം നൽകും

കാസർകോട്: (www.kasargodvartha.com 28.04.2021) വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ജില്ലാ പഞ്ചായത്ത് മെമ്പർമാർ ഒരു മാസത്തെ ഓണറേറിയവും നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

വാക്‌സിൻ ചലഞ്ച്: ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും, മെമ്പർമാർ ഒരു മാസം ഓണറേറിയം നൽകും

ഇതിനോടകം നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിൻ ചലഞ്ച് എന്ന പേരിൽ സംഭാവനകൾ നൽകിയത്. പ്രത്യേക ആഹ്വാനം ഒന്നും ഇല്ലാതെ തന്നെ അഭൂതപൂർവമായ സംഭാവനകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ സംഭാവനകൾ പ്രത്യേക അകൗണ്ടായി ചേർക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

മെയ് ഒന്നു മുതൽ കിടപ്പു രോഗികൾക്ക് വീട്ടിലെത്തി കോവിഡ് വാക്‌സിൻ നൽകുന്ന പദ്ധതി ജില്ലാ ആരോഗ്യ വിഭാഗം, ദേശീയ ആരോഗ്യ ദൗത്യം എന്നിവരുമായി ചേർന്ന് ജില്ലാ പഞ്ചായത്ത് നടപ്പാക്കും. തുടർന്ന് അംഗ പരിമിതർക്കും ഭിന്നശേഷിക്കാർക്കും വാക്‌സിൻ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും.

Keywords:  Kerala, News, Kasaragod, Vaccinations, COVID-19, Corona, Top-Headlines, Fund, Panchayath, Vaccine Challenge: District Panchayat to contribute Rs 50 lakh to Chief Minister's Disaster Relief Fund.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia