city-gold-ad-for-blogger

Uroos | അന്നദാനത്തോടെ നെല്ലിക്കുന്ന് ഉറൂസ് സമാപിച്ചു; ഭക്തിനിർഭരമായി 11 ദിനരാത്രങ്ങൾ

നെല്ലിക്കുന്ന്: (www.kasargodvartha.com) ആയിരങ്ങൾക്ക് അന്നദാനത്തോടെ നെല്ലിക്കുന്ന് ഉറൂസിന് സമാപനം. നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ് തങ്ങൾ ഉപ്പാപ്പയുടെ പേരിൽ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഉറൂസിന് സമാപനം കുറിച്ച് ഞായറാഴ്ച പുലർചെ ആരംഭിച്ച അന്നദാനം സ്വീകരിക്കാൻ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരെത്തി.

Uroos | അന്നദാനത്തോടെ നെല്ലിക്കുന്ന് ഉറൂസ് സമാപിച്ചു; ഭക്തിനിർഭരമായി 11 ദിനരാത്രങ്ങൾ

ഉറൂസിന്റെ 11 ദിനരാത്രങ്ങളിൽ വിശ്വാസികളെ കൊണ്ട് പള്ളിയങ്കണവും മഖ്ബറകളും നിറഞ്ഞുകവിഞ്ഞിരുന്നു. പുണ്യം തേടി വിവിധ പ്രദേശങ്ങളിൽ നിന്നായി അനവധി വിശ്വാസികളാണ് നെല്ലിക്കുന്നിലേക്ക് ഒഴുകിയെത്തിയത്. മത മൈത്രിയുടെ മാതൃക തീർത്താണ് നെല്ലിക്കുന്നിൽ ഒരു ഉറൂസിന് കൂടി സമാപനമായത്. മതപ്രഭാഷണങ്ങളും ബുർദകളും ഖവാലിയും ദഫ് മുട്ട് പ്രദർശനങ്ങളും ഭക്തി നിർഭരമായ കൂട്ടുപ്രാർഥനകളും വിശ്വാസികളുടെ ഒത്തുചേരലും ആത്മീയ ധന്യത പകർന്നു. മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലുള്ളവരും നിത്യവും അതിഥികളായി എത്തി.

ഉറൂസിൽ എത്തുന്നവർക്ക് തബറൂക് വിതരണം ചെയ്തിരുന്നു. ഉറൂസ് തുടങ്ങിയത് മുതൽ എല്ലാ ദിവസവും ഉച്ചയ്ക്ക് സൗജന്യമായി കഞ്ഞിയും പയറും ഉറൂസ് കമിറ്റി നൽകി നൽകി വന്നിരുന്നു. ഉറൂസിനെത്തുന്നവരെയും  വാഹനങ്ങളെയും നിയന്ത്രിക്കാൻ വോളന്റീയർമാർ സ്തുത്യർഹമായ സേവനമാണ് നടത്തിയത്. 

Uroos | അന്നദാനത്തോടെ നെല്ലിക്കുന്ന് ഉറൂസ് സമാപിച്ചു; ഭക്തിനിർഭരമായി 11 ദിനരാത്രങ്ങൾ

Keywords: Latest-News, News, Top-Headlines, Kasaragod, Maqam Uroos, Uroos, Nellikunnu, Prayer meet, Prayer,  Nellikkunnu uroos concluded.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia