city-gold-ad-for-blogger

Arrested | എസ്‌ഐയെ ആക്രമിച്ച് കൈയെല്ല് തകര്‍ത്തെന്ന കേസ്; കൊലക്കേസ് പ്രതിയടക്കം 3 പേര്‍ അറസ്റ്റില്‍

ഉപ്പള: (www.kasargodvartha.com) ഹിദായത്ത് നഗറില്‍ മഞ്ചേശ്വരം എസ്‌ഐയെ ആക്രമിച്ച് കൈയെല്ല് തകര്‍ത്തെന്ന കേസില്‍ കൊലക്കേസ് പ്രതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയടക്കം മൂന്നു പ്രതികള്‍ പൊലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. 

കാലിയ റഫീഖ് കൊലക്കേസ് പ്രതിയായ മംഗല്‍പാടി ഗ്രാമ പഞ്ചായത് പരിധിയിലെ നൂറലി, അഫ്‌സല്‍, സത്താര്‍ എന്നിവരാണ് വ്യാഴാഴ്ച (14.09.2023) ഉച്ചയോടെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രണ്ടാഴ്ച മുമ്പാണ് എസ്‌ഐയും സംഘത്തെയും പ്രതികള്‍ ആക്രമിച്ചത്. രാത്രി കാല പട്രോളിംഗ് നടത്തുകയായിരുന്ന എസ് ഐ അനൂപ്, സിവില്‍ പൊലീസ് ഓഫീസര്‍ കിഷോര്‍ എന്നിവരാണ് ആക്രമണത്തിനിരയായത്.

സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് ജില്ലാ പഞ്ചായതംഗവും മുസ്ലീം യൂത് ലീഗ് ജില്ലാ ജോയന്റ് സെക്രടറിയുമായ ഗോള്‍ഡന്‍ റഹ് മാനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മുഖ്യ പ്രതികളില്‍ ഒരാളായ റശീദ് വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നു.

Arrested | എസ്‌ഐയെ ആക്രമിച്ച് കൈയെല്ല് തകര്‍ത്തെന്ന കേസ്; കൊലക്കേസ് പ്രതിയടക്കം 3 പേര്‍ അറസ്റ്റില്‍

കൂട്ടുപ്രതികളായ മൂന്നുപേരും മുംബൈയിലേക്കാണ് കടന്നത്. അറസ്റ്റിലായ ജില്ലാ പഞ്ചായതംഗം ഗോള്‍ഡണ്‍ റഹ് മാന് ഒരാഴ്ചയ്ക്ക് ശേഷം ജാമ്യം ലഭിച്ചിട്ടുണ്ട്. തന്നെ കള്ളക്കേസില്‍ കുടുക്കിയ താന്നെന്നാണ് ഗോള്‍ഡണ്‍ റഹ് മാനും മുസ്ലീം ലീഗും ആരോപിച്ചത്.

  

Arrested | എസ്‌ഐയെ ആക്രമിച്ച് കൈയെല്ല് തകര്‍ത്തെന്ന കേസ്; കൊലക്കേസ് പ്രതിയടക്കം 3 പേര്‍ അറസ്റ്റില്‍

ഇതിന് പിന്നാലെയാണ് മൂന്ന് പ്രതികളും വ്യാഴാഴ്ച മഞ്ചേശ്വരത്തെത്തി പൊലീസ് മുമ്പാകെ കീഴടങ്ങിയത്. അതിനിടെ വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമവും പൊലീസ് തുടരുന്നുണ്ട്.

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Police-News, Uppala News, Three Persons, Arrested, Manjeswar, Police Station, SI, Assaulted, Case, Uppala: Three persons were arrested in Manjeswar Police Station SI assaulted case.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia