മെയ് 16 വരെ കാസർകോട്ടെ മുഴുവൻ പോസ്റ്റ് ഓഫീസുകളുടെയും പ്രവർത്തനം ഒരു മണി വരെ മാത്രം
May 8, 2021, 17:30 IST
കാസർകോട്: (www.kasargodvartha.com 08.05.2021) മെയ് എട്ട് മുതൽ 16 വരെ കാസർകോട്ടെ മുഴുവൻ പോസ്റ്റ് ഓഫീസുകളുടെയും പ്രവർത്തനം ഒരു മണി വരെ മാത്രമായിരിക്കും. ജില്ലാ പോസ്റ്റല്‍ സൂപ്രണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഏർപെടുത്തിയ ലോക് ഡൗണിനെ തുടർന്നാണ് സമയം പുനഃക്രമീകരിച്ചത്.
കോവിഡ് രണ്ടാം തരംഗം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത്. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാന്‍ പൊലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ പൊലീസിന്റെ പാസും മറ്റു സാഹചര്യത്തില്‍ സത്യവാങ്മൂലവും കൈയില്‍ കരുതണം.
Keywords: Kasaragod, Kerala, News, District, Lockdown, Post Office, Police, Top-Headlines, Until May 16, the entire post office in Kasaragod will be open till one o'clock only.