Rajmohan Unnithan | ഉണ്ണിത്താന് 19.58 ലക്ഷത്തിന്റെ ഇന്നോവ ക്രിസ്റ്റ, കാറിന് 14 ലക്ഷം കടബാധ്യത: ഭാര്യയുടെ പേരിലുള്ളത് ബലോന കാര്‍, ഇരുവരുടെയും കൈവശമുള്ളത് 30,000 രൂപ
Apr 3, 2024, 21:33 IST
കാസര്‍കോട്: (KasargodVartha) കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന് സ്വന്തമായുള്ളത് 19,58,382 രൂപയുടെ ഇന്നോവ ക്രിസ്റ്റ കാര്‍. ഐ ഡി ബി ഐ ബാങ്കില്‍ നിന്ന് കാറിന് 14 ലക്ഷത്തിന്റെ വായ്പയെടുത്തിട്ടുണ്ട്. ഈ വായ്പയില്‍ 3,59,658 രൂപ ഇ എം ഐ കുടിശ്ശിക ബാക്കിയുണ്ട്. ഭാര്യ സുഗത കുമാരിയുടെ പേരിലുള്ള 2019 മോഡല്‍ ബലോന കാറിന് 7,29,706 രൂപയാണ് വില.
ഉണ്ണിത്താന്റെ കൈവശം പണമായുള്ളത് 20,000 രൂപയും, ഭാര്യയുടെ കൈവശമുള്ള തുക 10,000 രൂപയുമാണ്. ഉണ്ണിത്താന് നാഷനല്‍ സേവിംങ്സ് സ്‌കീമും പോസ്റ്റല്‍ സേവിങ്സ് സ്‌കീമും, എല്‍ഐസി ഇന്‍ഷൂറന്‍സ് പോളിസിയുമുണ്ട്. എല്‍ഐസിയില്‍ 28,801 രൂപയാണ് വാര്‍ഷിക പ്രിമിയം. ഇതിന് നിലവിലുള്ള മൂല്യം 1,15,204 രൂപയാണ്. ഉണ്ണിത്താന് മറ്റൊരു എല്‍ഐസി പോളിസിയില്‍ 28,591 രൂപ വാര്‍ഷിക പ്രീമിയം അടക്കുന്നുണ്ട്. ഇതിന് നിലവില്‍ 1,1415,372 രൂപയാണ് മൂല്യമുള്ളത്.
എല്‍ ഐ സിയില്‍ ഭാര്യയുടെ പേരില്‍ 15,126 രൂപയുടെ വാര്‍ഷിക പ്രിമിയം അടക്കുന്ന പോളിസിയുമുണ്ട്. ഇതിന്റെ ഇപ്പോഴത്തെ മൂല്യം 1.80 ലക്ഷം രൂപയാണ്. കാനറാ ബാങ്കില്‍ എച് എസ് ബി സിയില്‍ ഇന്‍ഷൂറന്‍സ് രണ്ട് ലക്ഷത്തിന്റെ പ്രിമിയം അടക്കുന്ന പോളിസിയുമുണ്ട്. ഇതിന്റെ ഇപ്പോഴത്തെ മൂല്യം 14,31,555 രൂപയാണ്. ഉണ്ണിത്താന്റെ ഭാര്യയുടെ പേരില്‍ 800 ഗ്രാം സ്വര്‍ണമുണ്ട്. ഇതില്‍ 43,99,200 രൂപയുടെ മൂല്യമാണ് ഉള്ളത്.
ഇതിനെല്ലാം കൂടി ഉണ്ണിത്താന്റെ ഭാര്യ സുഗത കുമാരിക്ക് കാനറാ ബാങ്കിന്റെ പൂജപ്പുര ശാഖയില്‍ നാല് ലക്ഷത്തിന്റെ വാഹന ലോണുണ്ട്. കെ എസ് എഫ് ഇ പൂജപ്പുര ശാഖയില്‍ 1,60,000 ലോണടക്കാനുണ്ട്. ആകെ 3,19,171 രൂപയുടെ കടബാധ്യതയാണ് ഉള്ളത്. ഉണ്ണിത്താന്റെ പേരില്‍ കൊല്ലം കിളിക്കൊല്ലൂരില്‍ കുടുംബ സ്വത്തില്‍ നിന്ന് ലഭിച്ച 3.64 ഏക്കര്‍ കൃഷിഭൂമിയുണ്ട്.
ഇതില്‍ 5.50 ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്. സ്ഥലത്തിന് 13.30 ലക്ഷം രൂപയാണ് ഇപ്പോഴത്തെ മാര്‍കറ്റ് വില. ഭാര്യയുടെ പേരില്‍ 1994ല്‍ 96,000 രൂപയ്ക്ക് വാങ്ങിയ ഭൂമിയുണ്ട്. ഇതിന് ഇപ്പോഴത്തെ വില 1.50 കോടി രൂപയാണ്. ഇതില്‍ 33,4800 രൂപയുടെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട് ഉണ്ണിത്താന്റെ പേരില്‍ എസ് ബി ഐ ന്യൂഡെല്‍ഹി ബ്രാഞ്ചില്‍ 14,97,827 രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. കാനറാ ബാങ്കിന്റെ തിരുവനന്തപുരം പൂജപുര ശാഖയില്‍ 74,169രൂപയുടെ മറ്റൊരു നിക്ഷേപമുണ്ട്. ഈ ബാങ്കില്‍ തന്നെ ഒരുലക്ഷം രൂപയുടെ ഫിക്സഡ് ഡിപോസിറ്റ് ഉണ്ട്.
കൊല്ലം ശാഖയില്‍ 20,720 രൂപയുടെ നിക്ഷപമുണ്ട്, ഭാര്യയുടെ പേരില്‍ കാനറാ ബാങ്കിന്റെ പൂജപുര ശാഖയില്‍ 72,786 രൂപയുടെ നിക്ഷേപമുണ്ട്. ഇതേ ബാങ്കില്‍ രണ്ട് അകൗണ്ടുകളിലായി മൂന്നു ലക്ഷം രൂപ വീതം ഫിക്സഡ് ഡെപോസിറ്റുമുണ്ട്. ഇതേ ബാങ്കില്‍ 50,000 രൂപയുടെ ഫിക്സഡ് ഡെപോസിറ്റുമുണ്ട്. വിജയബാങ്കില്‍ 5000 രൂപയുടെ റിക്വയറിങ് ഡെപോസിറ്റുമുണ്ട്. കേരള ഗവണ്‍മെന്റിന്റെ ട്രഷറിയില്‍ 26 ലക്ഷത്തിന്റെ ഡെപോസിറ്റുമുണ്ട്. കെ എസ് എഫ് ഇ പൂജപ്പുര ബ്രാഞ്ചില്‍ 25000 രൂപയുടെ ഫിക്സഡ് ഡെപോസിറ്റും കെ എസ് എഫ് ഇ പൂജപുര ബ്രാഞ്ചില്‍ സുഗമ അകൗണ്ടിലായി 82,214 രൂപയുമുണ്ട്.
ടാറ്റാ അന്യൂവല്‍റ്റി പെന്‍ഷന്‍ പ്ലാനില്‍ ഏഴ് ലക്ഷം രൂപയുടെ പെന്‍ഷന്‍ പ്ലാനുമുണ്ട്. ഇതിന്റെ ഇപ്പോഴത്തെ മൂല്യം 1,900 രൂപയാണ്. ഉണ്ണിത്താന്റെ പേരില്‍ ടാറ്റാ എ ഐ എ ഫോര്‍ച്യൂണ്‍ ഗ്യാരന്റി പോളിസിയില്‍ ഒരു ലക്ഷം രൂപയുടെ വാര്‍ഷിക പ്രീമിയം ഉണ്ട്. എസ് ബി ഐ മ്യൂചല്‍ ഫന്‍ഡ് ന്യൂഡെല്‍ഹി ബ്രാഞ്ചില്‍ ഇനീഷ്യല്‍ ഇന്‍വെസ്റ്റ് മെന്റായി 11 ലക്ഷം രൂപയുമുണ്ട്. ഇതിന്റെ നിലവിലുള്ള മൂല്യം 13,06,000 രൂപയാണ്.
Keywords: Unnithan owns Innova Crista worth 19.58 lakhs and debt of 14 lakhs on the car, Kasaragod, News, Rajmohan Unnithan, Politics, Congress, Lok Sabha Election, Candidate, Bank Account, Kerala News.