city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Projects | കേരളത്തില്‍ 12 കേന്ദ്ര പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിനായി സമര്‍പിക്കുന്നതിന്റെ ഉദ്ഘാടനവും കാസര്‍കോട്ട് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി നിര്‍വഹിക്കും; മുഖ്യമന്ത്രി പിണറായി വിജയനും ഓൺലൈൻ വഴി പദ്ധതി നിര്‍വഹണം നടത്തും

കാസര്‍കോട്: (KasargodVartha) കേരളത്തില്‍ 12 കേന്ദ്ര പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിനായി സമര്‍പിക്കുന്നതിന്റെ ഉദ്ഘാടനവും കാസര്‍കോട്ട് കേന്ദ്ര റോഡ് മന്ത്രി നിധിൻ ഗഡ്കരി നിര്‍വഹിക്കും. വെള്ളിയാഴ്ച വൈകിട്ട് 3.30ന് കാസര്‍കോട് അട്കത്ബയല്‍ താളിപ്പടുപ്പ് മുനിസിപ്പല്‍ മൈതാനത്താണ് ഉദ്ഘാടന പരിപാടി നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഓൺലൈൻ വഴി പദ്ധതി നിര്‍വഹണത്തില്‍ പങ്കാളിയാകും.

Projects | കേരളത്തില്‍ 12 കേന്ദ്ര പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിനായി സമര്‍പിക്കുന്നതിന്റെ ഉദ്ഘാടനവും കാസര്‍കോട്ട് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി നിര്‍വഹിക്കും; മുഖ്യമന്ത്രി പിണറായി വിജയനും ഓൺലൈൻ വഴി പദ്ധതി നിര്‍വഹണം നടത്തും

കേന്ദ്രമന്ത്രിമാരായ ഡോ. വി കെ സിങ്, വി മുരളീധരന്‍, സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, റവന്യൂ മന്ത്രി കെ രാജന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ലോക്‌സഭ എം പിമാരായ വി കെ ശ്രീകണ്ഠന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി എന്‍ പ്രതാപന്‍, ബെന്നി ബഹന്നാന്‍, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്, രാജ്യസഭാ എംപിമാരായ ജോണ്‍ ബ്രിടാസ്, എ എ റഹീം എന്നിവരും വിശിഷ്ട അതിഥികളായി ഓണ്‍ലൈന്‍ വഴിയും നേരിട്ടും പരിപാടിയില്‍ പങ്കെടുക്കും.

നീലേശ്വരം പള്ളിക്കര നാലുവരി റെയില്‍വേ മേല്‍പാലം (84.46 കോടി), തൃശ്ശൂര്‍ അങ്കമാലി-ഇടപ്പള്ളി സെക്ഷന്റെ ചാലക്കുടി ജൻക്ഷന് സമീപം ആറുവരി അടിപ്പാത (33.73 കോടി), തിരുവനന്തപുരം- ബൈപസ് ഇഞ്ചിക്കല്‍ ജൻക്ഷന് സമീപം നാല് വരി മേല്‍പാലം (61.81 കോടി), തിരുവനന്തപുരം ബൈപാസ് - മണ്ണക്കല്‍ ജൻക്ഷന് സമീപം മേല്‍പാലം (2.61 കോടി), തിരുവനന്തപുരം ബൈപാസ്- തിരുവല്ലം ജൻക്ഷന് സമീപം സര്‍വീസ് റോഡ് പാലം (10.20 കോടി), തൃശ്ശൂര്‍ വടക്കാഞ്ചേരി സെക്ഷന്‍ മൂന്ന് ആറുവരി അടിപ്പാതകള്‍ (164.52 കോടി), തിരുവനന്തപുരം ബൈപ്പാസ് ആനയറ ജൻക്ഷന് സമീപം നാലുവരി അടിപ്പാത (41.08 കോടി), തൃശൂര്‍- അങ്കമാലി ഇടപ്പള്ളി സെക്ഷന്‍ മൂന്ന് ആറുവരി അടിപ്പാതകള്‍ (194.10കോടി), വാളയാര്‍- വടക്കാഞ്ചേരി സെക്ഷന്‍ മൂന്ന് ആറുവരി അടിപ്പാതകള്‍ (167.16 കോടി) എന്നിവയുടെ തറക്കല്ലിടലും ഉദ്ഘാടനവുമാണ് നിര്‍വഹിക്കുന്നത്. 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 760 കോടി രൂപയുടെ പദ്ധതികളാണ് ഇവ.

704 കോടി രൂപ ചിലവില്‍ ചെറുതോണി പുഴയ്ക്ക് കുറുകെയുള്ള പാലം നിര്‍മാണം (23.83 കോടി), ബോള്‍മെട്ട് - മൂന്നാര്‍ സെക്ഷനിലെ റോഡ് വികസനം (380.76 കോടി), നാട്ടുകല്‍- താണാവ് റോഡ് വികസനം (299.77 കോടി) എന്നിവയുടെ സമര്‍പണവും കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ചേര്‍ന്ന് നിര്‍വഹിക്കും. പദ്ധതികള്‍ യാഥാർഥ്യമാകുന്നതിലൂടെ കേരളം-തമിഴ്‌നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വേഗമേറിയതും, തടസരഹിതമായ റോഡ് വികസനം സാധ്യമാകുന്നത് ഗതാഗത ചിലവ് കുറക്കും. ബ്ലാക് സ്‌പോടുകളും അപകട സാധ്യത മേഖലകളും ഇല്ലാതാക്കുന്നതിലൂടെ ദേശീയ പാതയിലെ റോഡപകടങ്ങല്‍ കുറക്കാനും കഴിയും. നേരിട്ടും പരോക്ഷമായും ധാരാളം തൊഴിലവസരങ്ങളും കൂടാതെ സ്വയം തൊഴില്‍ അവസരങ്ങളും സാധ്യമാകുമെന്നും അധികൃതര്‍ പറയുന്നു.

മുന്നാറിലെ ടൂറിസം സാധ്യതകള്‍ വര്‍ധിക്കും .സംസ്ഥാനത്തെ മൊത്തത്തിലുള്ള സാമൂഹിക- സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കും. കേരളത്തിലെ സുഗന്ധവ്യജ്ഞനങ്ങള്‍, കാപ്പി, കശുവണ്ടി, മീൻ, മീൻ ഉല്‍പന്നങ്ങള്‍, നാളികേരം, കയറുല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയും സാധ്യമാകും. ചെറുതോണി ഹൈലെവല്‍ പാലത്തിന്റെ നിര്‍മാണത്തിലൂടെ വെള്ളപ്പൊക്ക സമയത്ത് 27 കിലോമീറ്റര്‍ അധികയാത്ര ഒഴിവാക്കപ്പെടും.

Projects | കേരളത്തില്‍ 12 കേന്ദ്ര പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിനായി സമര്‍പിക്കുന്നതിന്റെ ഉദ്ഘാടനവും കാസര്‍കോട്ട് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി നിര്‍വഹിക്കും; മുഖ്യമന്ത്രി പിണറായി വിജയനും ഓൺലൈൻ വഴി പദ്ധതി നിര്‍വഹണം നടത്തും

കാസര്‍കോട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മഞ്ചേശ്വരം, ഉദുമ എംഎല്‍എ മാര്‍ ഒഴികെയുള്ള എംഎല്‍എമാരും ചടങ്ങില്‍ നേരിട്ട് സംബന്ധിക്കും. ഇതില്‍ നീലേശ്വരം പള്ളിക്കര മേല്‍പാലം നേരത്തെ ജനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നുവെങ്കിലും ഔദ്യോഗിക ഉദ്ഘാടനം ഇതുവരെ നടത്തിയിരുന്നില്ല.

Keywords: News, Kerala, Kasaragod, Nitin Gadkari, Malayalam News, NH Works, National Highway, Projects, Inauguration, River, Bridge, Union Minister Nitin Gadkari will inaugurate and lay the foundation stone of 12 central projects.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia