കാഞ്ഞങ്ങാട് കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
Sep 23, 2020, 18:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.09.2020) കാഞ്ഞങ്ങാട് കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ മരക്കാപ്പ് കടപ്പുറത്തിനു ഏഴ് കിലോമീറ്റർ അകലെ കടലിൽ മൃതദേഹം ഒഴുകി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി വി സതീശന്റെ നിർദ്ദേശ പ്രകാരം ഫിഷറീസ് റസ്ക്യു ബോട്ടിൽ നീലേശ്വരം അഴിത്തലയിൽ നിന്നു കോസ്റ്റൽ എസ് ഐ മുകുന്ദൻ, എസ് ഐ എം വിക്രമൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
50 വയസിനു മുകളിൽ പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കം കാണുന്നു. ഇയാളുടെ പോക്കറ്റിൽ നിന്നും കിട്ടിയ പേഴ്സിൽ 700 രൂപയും നാലുപേരുടെ പാസ്പോട്ട് സൈസ് ഫോട്ടോയും കിട്ടിയിട്ടുണ്ട്. വെളളചെക്ക് കളർ ഷർട്ടും ഗ്രേ കളർ അടിവസ്ത്രവുമാണ് ശരീരത്തിൽ ഉണ്ടായിരുന്നത്.
കോസ്റ്റൽ എ എസ് ഐ,സന്തോഷ്, സി പി ഒ മനോജ്, ഫിഷറീസ് റസ്ക്യൂ ഗാഡ് പി മനു, എം സനീഷ്, കോസ്റ്റൽ വാഡർമാരായ ദിവിഷ്, അനുകേത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Keywords: Kanhangad, news, Kerala, Dead body, Kasaragod, Sea, Photo, Top-Headlines, An unidentified body was found on the shores of Kanhangad