പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
Apr 15, 2021, 10:38 IST
നീലേശ്വരം: (www.kasargodvartha.com 15.04.2021) പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നീലേശ്വരം ഓർച പുഴയിൽ നിന്നാണ് 55 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ലഭിച്ചത്.
നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റിന് ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റും.