city-gold-ad-for-blogger

കോടികള്‍ ആവശ്യപ്പെട്ട് ബാങ്കോക്കില്‍നിന്നും ബാര്‍ ഉടമയ്ക്ക് ഫോണില്‍ അധോലോക ഭീഷണി; വീട്ടിലെത്തി തോക്കുചൂണ്ടിയും ഭീഷണിപ്പെടുത്തി, പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കുമ്പള: (www.kasargodvartha.com 15/03/2017) കുമ്പള മുട്ടം സ്വദേശിയും തലപ്പാടിയിലെ ബാര്‍ ഉടമയുമായ പ്രമുഖനെ കോടികള്‍ ആവശ്യപ്പെട്ട് ബാങ്കോക്കില്‍നിന്നും ഫോണില്‍ അധോലോക ഭീഷണി. കഴിഞ്ഞദിവസം നാലംഗസംഘം വീട്ടിലെത്തി തോക്കുചൂണ്ടിയും ഭീഷണിപ്പെടുത്തിയതിനെതുടര്‍ന്ന് ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പള മുട്ടത്തെ ശ്രീധര ഷെട്ടി(67)ക്ക് നേരെയാണ് അധോലോക ഭീഷണിയുണ്ടായത്. ഒരുമാസത്തോളമായി ബാങ്കോക്കില്‍നിന്നാണെന്നുപറഞ്ഞ് അധോലോക സംഘത്തില്‍പെട്ട ഒരാള്‍ ശ്രീധര ഷെട്ടിയെ നിരന്തരം ഫോണില്‍ വിളിച്ച് കോടികള്‍ ആവശ്യപ്പെട്ടുവന്നിരുന്നു. എന്നാല്‍ പണംനല്‍കാന്‍ ബാര്‍ ഉടമ തയ്യാറായില്ല.
കോടികള്‍ ആവശ്യപ്പെട്ട് ബാങ്കോക്കില്‍നിന്നും ബാര്‍ ഉടമയ്ക്ക് ഫോണില്‍ അധോലോക ഭീഷണി; വീട്ടിലെത്തി തോക്കുചൂണ്ടിയും ഭീഷണിപ്പെടുത്തി, പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ഇതേതുടര്‍ന്ന് മാര്‍ച്ച് മൂന്നിന് സ്വിഫ്റ്റ് കാറിലെത്തിയ നാലംഗസംഘം മുട്ടത്തെ വീട്ടില്‍ അതിക്രമിച്ചുകയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതോടെയാണ് ബാര്‍ ഉടമ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുമ്പള പോലീസിലും പരാതി നല്‍കിയത്. കാറിലെത്തിയ സംഘം കന്നഡയിലാണ് സംസാരിച്ചതെന്ന് ശ്രീധരഷെട്ടി മൊഴിനല്‍കിയിട്ടുണ്ട്. പ്രതികളുടെ ഫോട്ടോയും സി സി ടി വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കേരള രജിസ്‌ട്രേഷനിലുള്ള സ്വിഫ്റ്റ് കാറിലാണ് ഇവര്‍വന്നതെന്നും വ്യക്തമായി. കാര്‍ വാടകയ്ക്ക് എടുത്തതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഭീഷണി സംബന്ധിച്ച് ശ്രീധരന്‍ഷെട്ടി മംഗളൂരു പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. കുമ്പള സി ഐ വിവി മനോജിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം ഊര്‍ജിതമാക്കിയത്. അധോലോക ഗുണ്ട കര്‍ണാടകയിലെ കാലിയോഗേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭീഷണിക്ക് പിന്നിലെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഒരുമാസംമുമ്പ് കൊല്ലപ്പെട്ട കാലിയ റഫീഖും ശ്രീധര ഷെട്ടിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് കര്‍ണാടകയിലെ അധോലോക ഗുണ്ടയായ കലിയോഗേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍നിന്നും ഭീഷണിയുണ്ടായത്.

തലപ്പാടിയിലെ ബാര്‍കൂടാതെ മംഗളൂരുവില്‍ ഫൈനാന്‍സ് സ്ഥാപനങ്ങളും മറ്റു ബിസിനസ് സംരഭങ്ങളുമുള്ള ശ്രീധര ഷെട്ടിയില്‍നിന്നും കോടികള്‍ തട്ടിയെടുക്കാനുള്ള സംഘത്തിന്റെ ഭീഷണി സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി കേസന്വേഷിക്കുന്ന കുമ്പള സി ഐ വിവി മനോജ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, Kasaragod, Kerala, Threatening, Goonda, Cash, Police, Complaint, Underworld gang threatens bar owner
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Delta
Desk Delta

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia