city-gold-ad-for-blogger

അനധികൃത കോവിഡ് ടെസ്റ്റ്; ലാബിനെതിരെയും ഡോക്ടര്‍ക്കെതിരെയും കേസ്

കാസര്‍കോട്: (www.kasargodvartha.com 13.11.2020) തളങ്കരയില്‍ അനധികൃത കോവിഡ് ടെസ്റ്റ് നടത്തിയെന്ന പരാതിയില്‍ ലാബിനെതിരെയും ഡോക്ടര്‍ക്കെതിരെയും കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ ലാബിന്റെ ഉടമയായ മൊഗ്രാല്‍പുത്തൂരിലെ ഡോ. സഫ് വാന്‍ എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. 

 അനധികൃത കോവിഡ് ടെസ്റ്റ്; ലാബിനെതിരെയും ഡോക്ടര്‍ക്കെതിരെയും കേസ്


ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ജനറല്‍ ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പ്പെക്ടര്‍ ശ്രീജേഷിന്റെ പരാതിയിലാണ് ലാബിനും ഡോക്ടര്‍ക്കുമെതിരെ കേസെടുത്തത്. കഴിഞ്ഞ മെയ് മാസം അവസാനത്തോടുകൂടിയാണ് ലാബിന്റെ പ്രവര്‍ത്തനം തുടങ്ങിയത്.

വിദേശങ്ങളിലേക്ക് പോകുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഏജന്‍സിയായാണ് ലാബ് പ്രവര്‍ത്തിച്ചു വന്നതെന്നും സര്‍ക്കാര്‍ നിശ്ചയിച്ചതിന്റെ മൂന്നും നാലും ഇരട്ടി തുക ഈടാക്കിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നും മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ അനധികൃതമാണെന്ന് കണ്ടെത്തി അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചിരുന്നു. 

 അനധികൃത കോവിഡ് ടെസ്റ്റ്; ലാബിനെതിരെയും ഡോക്ടര്‍ക്കെതിരെയും കേസ്


തളങ്കര പള്ളിക്കാലിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്ന ലാബിന് നഗരസഭയുടെയൊ ആരോഗ്യവകുപ്പിന്റെയൊ അനുമതിയില്ലെന്നും ടെക്‌നീഷ്യന്മാര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നില്ലെന്നും കംപ്യൂട്ടറും പ്രിന്ററും ഉപയോഗിച്ച് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം പ്രിന്റെടുത്ത് നല്‍കുന്നതായും അധികൃതര്‍ പറയുന്നു.

വ്യാഴാഴ്ച ലാബില്‍ എസ് ഐ ശെയ്ഖ് അബ്ദുര്‍ റസാഖിന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി. ജനറല്‍ ആശുപത്രി ജെ എച്ച് ഐ മാരായ എ വി ശ്രീജിത്ത്, സി സി ബാലചന്ദ്രന്‍, എസ് ഐ വിനോദ് കുമാര്‍, ലാബ് ടെക്‌നീഷ്യന്‍ കെ ആര്‍ ദീപക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിദഗ്ദസംഘം പരിശോധന നടത്തിയത്. 

 അനധികൃത കോവിഡ് ടെസ്റ്റ്; ലാബിനെതിരെയും ഡോക്ടര്‍ക്കെതിരെയും കേസ്

ജില്ലയിലെ സ്വകാര്യ ലാബുകളില്‍ ശേഖരിക്കുന്ന സ്രവം അന്യ ജില്ലയിലെ സ്വകാര്യ ലാബിലേക്ക് അയച്ചു ഫലം ലഭ്യമാക്കുന്ന രീതിയാണ് നടക്കുന്നത്. പരിശോധനക്ക് ഈടാക്കുന്ന തുകയ്ക്ക് രസീതും നല്‍കുന്നില്ല. ഒരു ദിവസം അമ്പതിലേറെ പേരുടെ സ്രവം അയക്കുന്നതായാണ് വിവരം. ഒരാളില്‍ നിന്നും 3000 മുതല്‍ 5000 രൂപ വരെ ഈടാക്കുന്നതായും ആക്ഷേപമുണ്ട്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ കൂടുതലുള്ള പ്രദേശമാണ് തളങ്കര. കോവിഡ് കാലത്ത് ഇവരിലേറെ പേരും നാട്ടിലെത്തിയിരുന്നു. തിരിച്ചുപോകാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇത് മുതലെടുത്താണ് ലാബ് അനധികൃതമായി പ്രവര്‍ത്തിച്ചു വന്നതെന്നും ഒരു ലാബിന് വേണ്ടുന്ന ഒരു സംവിധാനവും ഇവിടെ ഉണ്ടായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

 അനധികൃത കോവിഡ് ടെസ്റ്റ്; ലാബിനെതിരെയും ഡോക്ടര്‍ക്കെതിരെയും കേസ്


Keywords: News, Kerala, Kasaragod, hospital, Test, COVID-19, Lab technician, case, Top-Headlines, Unauthorized Kovid test; Case against lab and doctor

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia