Mpox | ലൈംഗിക ബന്ധത്തിലൂടെയും മങ്കിപോക്സ് പടരുമെന്ന് ലോകാരോഗ്യ സംഘടന; ആദ്യമായി സ്ഥിരീകരിച്ചത് കോംഗോയിൽ; ആശങ്കപടർത്തി ആഫ്രിക്കൻ രാജ്യത്ത് പകർച്ചവ്യാധി വലിയ തോതിൽ പടരുന്നു
Nov 25, 2023, 15:57 IST
ജനീവ: (KasargodVartha) ലൈംഗിക ബന്ധത്തിലൂടെയും മങ്കിപോക്സ് (Mpox) പടരുമെന്ന് ലോകാരോഗ്യ സംഘടന ആദ്യമായി സ്ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ അടുത്ത ദിവസങ്ങളിലായി മങ്കിപോക്സ് വലിയ തോതിൽ പടരുകയാണ്. ഇത് ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ അത്യന്തം അപകടകരമാകുമെന്ന് ആഫ്രിക്കൻ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെയാണ് ലൈംഗിക ബന്ധത്തിലൂടെയും മങ്കിപോക്സ് പടരുമെന്ന് കോംഗോയിൽ ആദ്യമായി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.
< !- START disable copy paste -->
കഴിഞ്ഞ മാർച്ച് മാസത്തിൽ ഒരു ബെൽജിയൻ പൗരൻ കോംഗോ സന്ദർശിച്ചിരുന്നുവെന്നും അവിടെ നിന്ന് ഇയാൾക്ക് മങ്കിപോക്സ് ബാധിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗബാധിതനായ വ്യക്തി സ്വവർഗാനുരാഗിയാണ്. കോംഗോയിൽ നിരവധി ആളുകളുമായി ശാരീരിക ബന്ധവും പുലർത്തിയിരുന്നു. ബെൽജിയം സ്വദേശിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട മറ്റ് അഞ്ച് പേർക്കും മങ്കിപോക്സ് ബാധിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറഞ്ഞു.
ലൈംഗിക ബന്ധത്തിലൂടെയും മങ്കിപോക്സ് പടരുമെന്ന് കാണിക്കുന്ന ആദ്യത്തെ തെളിവാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു, നേരത്തെ ഈ വാദം നിരസിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിൽ മങ്കിപോക്സ് ഒരു പകർച്ചവ്യാധിയാണ്. ഇത് സാധാരണയായി എലികളിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വർഷം, യൂറോപ്പ് ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിൽ മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതുവരെ മങ്കിപോക്സ് ബാധിച്ചവരുടെ എണ്ണം 91,000 കടന്നു. കോംഗോയിൽ മാത്രം ഈ വർഷം 12500 മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും 580 രോഗികൾ മരിക്കുകയും ചെയ്തു. ഇതോടെ മങ്കിപോക്സ് കോംഗോയിലെ ഏറ്റവും വലിയ പകർച്ചവ്യാധിയായി മാറി. തലസ്ഥാനമായ കിൻഷാസയിലും തെക്കൻ കിവു പ്രവിശ്യയിലുമാണ് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്‌തെതെന്ന് ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു. കോംഗോയിൽ സംഭവിക്കുന്നത് ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിലും ലോകത്താകമാനവും സംഭവിക്കാമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.
എന്താണ് മങ്കിപോക്സ്, ലക്ഷണങ്ങൾ?
മങ്കിപോക്സ് വൈറസ് അണുബാധ രോഗമാണ്. 1958ൽ സെൻട്രൽ ആഫ്രിക്കയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. ലക്ഷണങ്ങളുള്ള ഒരു കുരങ്ങനിൽ രോഗം കണ്ടെത്തിയതിനാൽ തന്നെ പിന്നീട് മങ്കിപോക്സ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ആഫ്രിക്കൻ വനമ്പ്രദേശങ്ങളിലാണ് വൈറസ് കൂടുതലായി കാണുന്നത്. വൈറസ് ബാധിച്ച കുരങ്ങുകളിൽ നിന്നും എലി-അണ്ണാൻ പോലുള്ള ജീവികളിൽ നിന്നുമാണ് മങ്കി പോക്സ് പിടിപെടാനുള്ള സാഹചര്യം ഉള്ളത്.

ഇത് രോഗബാധിതനായ വ്യക്തിയുമായും മൃഗവുമായും സമ്പർക്കത്തിലൂടെ പകരുന്നു. വസൂരിക്ക് സമാനമായ ലക്ഷണങ്ങളാണ് മങ്കിപോക്സിനുമുള്ളത്. അണുബാധയേറ്റ് ഒരാഴ്ചയ്ക്കുള്ളിൽ ഇതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, ശരീരത്തിലെ ചുണങ്ങു, തൊണ്ടവേദന, തലവേദന, പേശി വേദന, നടുവേദന തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. ശരീരത്തിൽ കുമിളകൾ പൊങ്ങുന്നത് പ്രധാന ലക്ഷണമാണ്.
Kywords: News, World, Statement, UN, Mpox, Health, Lifestyle, WHO, UN Confirms Spread of Mpox in Congo for the 1st Time as Country Sees a Record Outbreak.