city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Recession | സമ്പദ്‌വ്യവസ്ഥയിൽ മൂന്നാം പാദത്തിൽ അപ്രതീക്ഷിത ഇടിവ്; യു കെ സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കയിൽ

ലണ്ടൻ: (KasaragodVartha) യു കെ സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കയിൽ. ബ്രിട്ടൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് വലിയ തിരിച്ചടി നേരിട്ടു. സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനം (GDP) 0.1 ശതമാനം ഇടിഞ്ഞതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് ജിഡിപി മാസാടിസ്ഥാനത്തിൽ ചുരുങ്ങുന്നത്. സാമ്പത്തിക വിദഗ്ധർ പ്രവചിച്ചതിലും മോശമാണ് പുറത്തുവന്ന കണക്കുകൾ. 

Recession | സമ്പദ്‌വ്യവസ്ഥയിൽ മൂന്നാം പാദത്തിൽ അപ്രതീക്ഷിത ഇടിവ്; യു കെ സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കയിൽ


ഒക്ടോബറിനും ഡിസംബറിനുമിടയിൽ ജിഡിപി ചുരുങ്ങുകയാണെങ്കിൽ, സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ തുടർച്ചയായി രണ്ട് പാദങ്ങളിൽ നെഗറ്റീവ് വളർച്ചയായിരിക്കും സംഭവിക്കുക. സിനിമാ നിർമാണം, എൻജിനീയറിംഗ്, ഡിസൈൻ, ടെലികമ്മ്യൂണിക്കേഷൻ എന്നിവയുൾപ്പെടെയുള്ള വ്യവസായങ്ങൾ മൂന്നാം പാദത്തിൽ സ്ഥിതിവിവരക്കണക്കുകൾ ആദ്യം വിചാരിച്ചതിലും ദുർബലമായ പ്രകടനമാണ് കാണിക്കുന്നത്.

പതിവ് പ്രതിമാസ ബിസിനസ് സർവേയിൽ നിന്നും വാറ്റ് റിട്ടേണുകളിൽ നിന്നുമുള്ള ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് തങ്ങളുടെ പ്രാഥമിക കണക്കുകളേക്കാൾ കഴിഞ്ഞ രണ്ട് പാദങ്ങളിൽ സമ്പദ്‌വ്യവസ്ഥയുടെ പ്രകടനം കുറവാണെന്നാണെന്ന് ഒഎൻഎസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളുടെ ഡയറക്ടർ ഡാരൻ മോർഗൻ പറഞ്ഞു.

പ്രധാനമന്ത്രി ഋഷി സുനക്ക് 2023-ന്റെ തുടക്കത്തിൽ സമ്പദ്‌വ്യവസ്ഥയെ വളർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ തന്റെ വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് പുതുക്കിയ ജിഡിപി കണക്കുകൾ കാണിക്കുന്നതെന്ന് ലേബർ ഷാഡോ ചാൻസലർ റേച്ചൽ റീവ്സ് ആരോപിച്ചു.

ഈ വർഷത്തെ പ്രതീക്ഷിച്ചതിലും മോശമായ പ്രകടനം, 2024-ലും 2025-ലേയും മികച്ച കാഴ്ചപ്പാടിലൂടെ സന്തുലിതമാക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. എന്നിരുന്നാലും, 2024-ലെ സാധ്യതകൾ മെച്ചപ്പെടുന്നുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. പ്രതീക്ഷിച്ചതിലും വേഗത്തിൽ പണപ്പെരുപ്പം കുറയുന്നതും ശുഭ ലക്ഷണമായി ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക സാഹചര്യങ്ങൾ, തൊഴിൽ ദൗർലഭ്യം, മറ്റ് സാമ്പത്തിക ഘടകങ്ങൾ എന്നിങ്ങനെ വിവിധ കാരണങ്ങളാൽ സാമ്പത്തിക മാന്ദ്യം സംഭവിക്കാം. ഉൽപാദനം, തൊഴിൽ മേഖലകളിൽ അതിന്റെ ആഘാതം അനുഭവപ്പെടുകയും ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുകയും ചെയ്യും. ദൈനംദിന ജീവിതത്തെയും താറുമാറാക്കും. വിപണിയിലെ ഇടിവ് മൂലം നിക്ഷേപകരും ധനകാര്യ സ്ഥാപനങ്ങളും നഷ്ടം അനുഭവിക്കേണ്ടി വരും. മൊത്തത്തിൽ രാജ്യത്തിന് വലിയ തിരിച്ചടിയായിരിക്കും സാമ്പത്തിക മാന്ദ്യം സംഭവിച്ചാൽ ഉണ്ടാകുക

Keywords: News, World, Economy, Gross Domestic Product, UK, Engineering, Telecommunication, Budget, Risc, Decline, UK economy at risk of recession after surprisenthirdnquarter decline.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia