city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Football | ഉദുമ പള്ളത്ത് അഖിലേൻഡ്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് 24ന് തുടങ്ങും

കാസർകോട്: (KasargodVartha) ഉദുമ പള്ളത്ത് ആധുനിക രീതിയിൽ നിർമിച്ച ഗാലറിയും സെവൻസ് ടർഫും അടങ്ങുന്ന സ്റ്റേഡിയത്തിൽ കിക് ഓഫ് കപ് - സെവൻസ് അഖിലേൻഡ്യ ഫുട്ബോൾ ടൂർണമെൻ്റ് ഫെബ്രുവരി 24 മുതൽ മാർച് ഏഴ് വരെ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓരോ ദിവസവും രാത്രി എട്ട് മണി മുതൽ 10 മണി വരെ മത്സരങ്ങൾ നടക്കും.
 
Football | ഉദുമ പള്ളത്ത് അഖിലേൻഡ്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് 24ന് തുടങ്ങും


ഗോൾഡ് ഹിൽ ഹദ്ദാദ്, അൽ മുത്തകമ്മൽ മൊഗ്രാൽ ബ്രദേർസ്, ഗ്രീൻ സ്റ്റാർ പാക്യാര, ഐലാൻ്റ് തുരുത്തി, ഫാൽകൻ കളനാട്, പ്രിയദർശിനി ഒഴിഞ്ഞവളപ്പ്, അലിഫ് എഫ്എ കീഴൂർ, നജാത് അൽ റവാസി ബാലനടുക്കം, ഫെയിസ് ഓഫ് ചെമനാട് , എഫ് സി ചൂരി, ജെആർ ജെലീസ് മേൽപറമ്പ്, ബ്രദേർസ് ബേക്കൽ ,

എഫ് സി കറാമ മൊഗ്രാൽ പുത്തൂർ, ടി റോഡർസ് എഫ് സി കാസർകോട് എന്നീ ടീമുകൾ പങ്കെടുക്കും. 24ന് രാത്രി ഒമ്പത് മണിക്ക് ഫുട്ബോൾ താരം ആശിഖ് കുരുണിയൻ ഉദ്ഘാടനം ചെയ്യും. കെ വി കുഞ്ഞിരാമൻ മുഖ്യാതിഥിയായി പങ്കെടുക്കും. കാണികൾക്ക് ഒരു ദിവസത്തെ മത്സരത്തിന് ഒരാൾക്ക് 80 രൂപയും കുട്ടികൾക്ക് 40 രൂപയുമാണ് ടികറ്റ് നിരക്ക്. വിജയികൾക്ക് രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസ് നൽകും. വാർത്താസമ്മേളനത്തിൽ സിഎച് മുഹമ്മദ് റഹ് മാൻ, സി അബ്ദുല്ല ശരീഫ്, രചന അബ്ബാസ്, സലാം തോട്ടപ്പാടി എന്നിവർ പങ്കെടുത്തു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Football, Malayalam News, Udma, Pallam, Udma Pallam: Sevens All India Football Tournament will start on 24th

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia