city-gold-ad-for-blogger

നിയമസഭാ തെരെഞ്ഞടുപ്പിന് കേളികൊട്ട് ആരംഭിക്കുന്നു; ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ചരിത്ര സംഭവമാക്കാൻ അരയും തലയും മുറുക്കി യു ഡി എഫിൻ്റെ ആദ്യ ചുവടുവെപ്പ്; കാസർകോട്ട് വൻ ഒരുക്കം

കാസർകോട്: (www.kasargodvartha.com  20.01.2021) നിയമസഭാ തെരെഞ്ഞടുപ്പിന് കേളികൊട്ട് ആരംഭിക്കുന്നു. ഇതിൻ്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ചരിത്ര സംഭവമാക്കാൻ അരയും തലയും മുറുക്കി യു ഡി എഫിൻ്റെ ആദ്യ ചുവടുവെപ്പ്. കാസർകോട്ട് വൻ ഒരുക്കമാണ് നടക്കുന്നത്.

നിയമസഭാ തെരെഞ്ഞടുപ്പിന് കേളികൊട്ട് ആരംഭിക്കുന്നു; ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ചരിത്ര സംഭവമാക്കാൻ അരയും തലയും മുറുക്കി യു ഡി എഫിൻ്റെ ആദ്യ ചുവടുവെപ്പ്; കാസർകോട്ട് വൻ ഒരുക്കം

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ സര്‍കാറിന്റെ അഴിമതിയും സ്വജനപക്ഷപാതവും തുറന്നു കാട്ടുന്നതിന് വേണ്ടിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഫെബ്രുവരി ഒന്നിന് കുമ്പളയില്‍ നിന്ന് 'ഐശ്വര്യ കേരള യാത്ര' സംഘടിപ്പിക്കുന്നത്. 22 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര ഫെബ്രുവരി 23 ന് മഹാറാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും. 

ഫെബ്രവരി ഒന്നിന് കുമ്പളയില്‍ നടക്കുന്ന ഉദ്ഘാടനത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രമുഖ ദേശീയ നേതാക്കളും യു ഡി എഫ് നേതാക്കളും പങ്കെടുക്കും. അന്ന് വൈകുന്നേരം അഞ്ചു മണിക്ക് കാസര്‍കോട് നിയോജക മണ്ഡലം സ്വീകരണ പരിപാടി ചെര്‍ക്കളയിലും പിറ്റേന്ന് രാവിലെ 10 മണിക്ക് ചട്ടഞ്ചാലിലും 12 മണിക്ക് കാഞ്ഞങ്ങാടും രണ്ടു മണിക്ക് തൃക്കരിപ്പൂരും നടക്കും.

ഉദ്ഘാടന പരിപാടിയും തുടര്‍ന്നുള്ള സ്വീകരണ പരിപാടികളും ചരിത്ര സംഭവമാക്കി മാറ്റാന്‍ യുഡിഎഫ് ചെയര്‍മാന്‍ സി ടി അഹ് മദലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗം തിരുമാനിച്ചു. ഈ മാസം 24ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, ജാഥാ കോര്‍ഡിനേറ്റര്‍ വി ഡി സതീശന്‍ എന്നിവര്‍ പങ്കടുക്കുന്ന വിപുലമായ യുഡിഎഫ് കണ്‍വെന്‍ഷന്‍ കാസര്‍കോട് ബ്ലോക് പഞ്ചായത്ത് ഹാളില്‍ നടക്കും.

കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. ഹകീം കുന്നില്‍, കല്ലട്ര മാഹിന്‍ ഹാജി, കെ നീലകണ്ഠന്‍, വി കമ്മാരന്‍, ഹരീഷ് നമ്പ്യാര്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, ടിറ്റോ ജോസഫ്, പി കെ ഫൈസല്‍, എ ജി സി ബശീര്‍, കെ കെ രാജേന്ദ്രന്‍, പി എ അശ്റഫ് അലി, എബ്രഹാം തോണക്കര, ജെയിംസ് മാരൂര്‍, മഞ്ജുനാഥ ആള്‍വ, കരുണ്‍ താപ്പ, എ എ കടവത്ത്, സി വി തമ്പാന്‍, കരിവള്ളൂര്‍ വിജയന്‍, കല്ലട്ര അബ്ദുൽ ഖാദര്‍, എം പി ജഅ്ഫര്‍, ശ്രീധരന്‍ മാസ്റ്റര്‍, എം ടി പി കരീം തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Kerala, News, Kasaragod, UDF, Ramesh-Chennithala, Kerala-yathra, Election, Rahul_Gandhi, Top-Headlines, UDF's towards making Chennithala's Aishwarya Kerala Yatra a historic event; Great preparation in Kasargod.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia