Remanded | വീടുകയറി അക്രമിച്ചെന്ന കേസ്: അറസ്റ്റിലായ 2 പേർ റിമാൻഡിൽ; കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി
Jul 21, 2023, 14:35 IST
കുമ്പള: (www.kasargodvartha.com) വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ വെട്ടിപ്പരുക്കൽപിക്കുകയും കാർ തകർക്കാൻ ശ്രമിക്കുകയും ചെയ്‌തെന്ന കേസിൽ അറസ്റ്റിലായ രണ്ട് പേരെ റിമാൻഡ് ചെയ്‌തു. കൂട്ടുപ്രതികളായ മറ്റ് ഏഴ് പേർക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി.
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ സാഹിർ എന്ന ജാഹി (36), അബ്ദുല്ലത്വീഫ് എന്ന കയ്യിർത്താക്ക് ലത്വീഫ് (26) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പ്രതികളെ കുമ്പള എസ്ഐ വി കെ അനീഷും സംഘവും പിടികൂടിയത്.
ജൂൺ ആറിന് രാത്രി ബന്തിയോട് അടുക്ക ചുക്കിരിയടുക്കത്തെ മുജീബ് റഹ്‌മാനെ ഒമ്പതംഗ സംഘം ആക്രമിച്ച് പരുക്കേൽപ്പിച്ചെന്നാണ് കേസ്. വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിപ്പരുക്കൽപിക്കുകയായിരുന്നുവെന്നാണ് പരാതി. അറസ്റ്റിലായ രണ്ട് പേർ ഉൾപെടെ ഒമ്പത് പ്രതികളാണ് ഈ കേസിലുള്ളത്.
Keywords: News, Kumbala, Kasaragod, Kerala, Crime, Bandiyod, Case, Arrest, Remand, Complaint, Two youths remanded in assault case.
< !- START disable copy paste -->