city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | കടയിലെത്തി വെള്ളം ചോദിച്ചുവാങ്ങിയ ശേഷം മാല പൊട്ടിച്ച് ബൈകിൽ രക്ഷപ്പെട്ടുവെന്ന കേസിൽ 2 യുവാക്കൾ അറസ്റ്റിൽ; 'തെളിഞ്ഞത് നിരവധി കവർചാ കേസുകൾ; പ്രതികൾ മോഷണം തുടങ്ങിയത് 17 വയസ് മുതൽ'

കാഞ്ഞങ്ങാട്: (www.kasargodvartha.com) കടയിലെത്തി വെള്ളം ചോദിച്ചുവാങ്ങിയ ശേഷം മാല പൊട്ടിച്ച് ബൈകിൽ രക്ഷപ്പെട്ടുവെന്ന കേസിൽ പ്രതികൾ പിടിയിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ എം കെ മുഹമ്മദ്‌ ഇജാസ് (24), ഇബ്രാഹിം ബാദുശ (24) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 10ന് രാവിലെ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട മടിക്കൈ ചതുരക്കിണറിലാണ് സംഭവം നടന്നത്.

Arrested | കടയിലെത്തി വെള്ളം ചോദിച്ചുവാങ്ങിയ ശേഷം മാല പൊട്ടിച്ച് ബൈകിൽ രക്ഷപ്പെട്ടുവെന്ന കേസിൽ 2 യുവാക്കൾ അറസ്റ്റിൽ; 'തെളിഞ്ഞത് നിരവധി കവർചാ കേസുകൾ; പ്രതികൾ മോഷണം തുടങ്ങിയത് 17 വയസ് മുതൽ'

കടയിൽ നിന്നും വെള്ളം ചോദിച്ചു വാങ്ങിയതിന് ശേഷം കടയുടമയുടെ ഭാര്യയുടെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിച്ച് പ്രതികൾ ബൈകിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേസ്. സംഭവം നടന്ന ഉടൻ തന്നെ കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ, ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ കെ പി ഷൈൻ, എസ് ഐ രാജീവൻ, എ എസ് ഐ അബുബകർ കല്ലായി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ്, ഷൈജു മോഹൻ, സിവിൽ പൊലീസ് ഓഫീസർമാരായ അജിത്, രജീഷ്, നികേഷ്, ഷാജു, ജിനേഷ്, ഷജീഷ്,പ്രണവ് എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപവത്‌കരിച്ചിരുന്നു.

പൊലീസ് സംഘം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കാമറകളും ഇത്തരം കേസുകളിൽ സംശയിക്കുന്ന ആളുകളെയും സൂക്ഷ്‌മ നിരീക്ഷണം നടത്തി വരികയും ചെയ്യുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ രാവും പകലുമായി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റുമായി 480 ലധികം സിസിടിവി കാമറകളാണ് സംഘം പരിശോധിച്ചത്. ഒടുവിൽ അന്വേഷണം പ്രതികളിലേക്ക് എത്തുകയായിരുന്നു. സംഭവം നടന്ന് 10 ദിവസത്തിനകം തന്നെ പ്രതികളെ പിടികൂടാൻ കഴിഞ്ഞത് പൊലീസിന് പൊൻ തൂവലായി മാറി.

'ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഫെബ്രുവരി രണ്ടിന് ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട കരുവിഞ്ചിയം എന്ന സ്ഥലത്തു വെച്ച് റോഡിൽ കൂടി നടന്നു പോവുകയായിരുന്ന സ്ത്രീ യുടെ മാല പൊട്ടിച്ച കേസ്, മാർച് 26ന് ബന്തടുക്ക പടുപ്പ് എന്ന സ്ഥലത്തു വെച്ച് ആയുർവേദമരുന്ന് കടയുടെ അകത്തു കയറി മാല പൊട്ടിച്ച കേസ്, ഓഗസ്റ്റ് ആറിന് ചേരിപ്പാടി നാഗത്തിങ്കാൽ എന്ന സ്ഥലത്തു വെച്ച് നടന്ന മാല പൊട്ടിക്കൽ കേസ്, മംഗ്ളുറു കങ്കനാടി പൊലീസ് സ്റ്റേഷൻ, ബന്ദർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നടന്ന മൂന്ന് ബൈക് മോഷണ കേസ്, കോഴിക്കോട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ബൈക് മോഷണ കേസ് എന്നിവയിലും പ്രതികളാണെന്ന് തെളിഞ്ഞു.

Arrested | കടയിലെത്തി വെള്ളം ചോദിച്ചുവാങ്ങിയ ശേഷം മാല പൊട്ടിച്ച് ബൈകിൽ രക്ഷപ്പെട്ടുവെന്ന കേസിൽ 2 യുവാക്കൾ അറസ്റ്റിൽ; 'തെളിഞ്ഞത് നിരവധി കവർചാ കേസുകൾ; പ്രതികൾ മോഷണം തുടങ്ങിയത് 17 വയസ് മുതൽ'

17-ാം വയസ് മുതൽ മോഷണം തുടങ്ങിയ മുഹമ്മദ്‌ ഇജാസിന്റെ പേരിൽ എറണാകുളം, കോഴിക്കോട് കണ്ണൂർ. കാസർകോട് ജില്ലകളിലായി മയക്കുമരുന്ന് വിതരണം ഉൾപെടെ ആറ് കേസുകൾ ഉണ്ട്. 17-ാം വയസിൽ തന്നെ മോഷണം തുടങ്ങിയ ഇബ്രാഹിം ബാദുശയുടെ പേരിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ കൂടാതെ കർണാടകയിലെ മംഗ്ളുറു എന്നിവിടങ്ങളിലായി 12 മോഷണ കേസുകൾ ഉണ്ട്', പൊലീസ് പറഞ്ഞു.

Keywords: News, Kanhangad, Kasaragod, Kerala, Police, Arrest, Hosdurg, Crime, Two youths arrested on charge of chain-snatching.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL