Accident | കോഴിയുമായി പോവുകയായിരുന്ന പികപ് വാനും ബൈകും കൂട്ടിയിടിച്ച് നഴ്സിനും മകനും ഗുരുതര പരുക്ക്
Oct 27, 2023, 16:56 IST
പിലിക്കോട്: (KasargodVartha) കോഴിയുമായി പോവുകയായിരുന്ന പികപ് വാനും ബൈകും കൂട്ടിയിടിച്ച് നഴ്സിനും മകനും ഗുരുതര പരുക്ക്. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന് സമീപത്തെ തോട്ടം ഗേറ്റിലാണ് അപകടമുണ്ടായത്. പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിലെ നഴ്സും പിലിക്കോട് കണ്ണങ്കൈ കോതോളിയിലെ കൃഷ്ണ കുമാറിന്റെ ഭാര്യയുമായ കെ വി ശാന്തിനി (46), മകന്‍ ഗോകുല്‍ (20) എന്നിവർക്കാണ് പരുക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോവാനായി ശാന്തിനിയെ ബൈകിൽ കയറ്റി തോട്ടം ഗേറ്റ് ബസ് സ്റ്റോപിൽ എത്തിക്കുന്നതിനിടയിലാണ് ലോറി ബൈകിൽ ഇടിച്ചത്. ലോറി അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ശാന്തിനിയെയും ഗോകുലിനേയും പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു ബസിനെ മറികടന്ന് വന്ന ലോറിയാണ് ബൈകിൽ ഇടിച്ചത്. ഓടിക്കൂടിയ പ്രദേശവാസികളാണ് ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. അപകടം സംബന്ധിച്ച് ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Kasaragod, Accident, Pilicode, Injure, Hospital, Two seriously injured in collision between pick-up van and bike.
< !- START disable copy paste -->