city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | കൊച്ചിയിലെ രണ്ട് വിദേശ റിക്രൂടിംഗ് സ്ഥാപനങ്ങൾ അടച്ചുപൂട്ടി; കാസർകോട് സ്വദേശി അറസ്റ്റിൽ

കൊച്ചി: (KasargodVartha) ലൈസൻസില്ലാത്തെ പ്രവർത്തിച്ചിരുന്ന രണ്ട് റിക്രൂടിംഗ് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഒരാളെ അറസ്റ്റ് ചെയ്തു. ഇടപ്പള്ളിയിൽ ഭുവനേശ്വരി ഇൻഫോടെക് ആൻഡ് മാൻപവർ കൺസൾടൻസി എന്ന സ്ഥാപനം നടത്തുന്ന കാസർകോട് സ്വദേശി പ്രദീപ്കുമാറിനെ (42) യാണ് കളമശേരി പൊലീസ് അറസ്റ്റുചെയ്തത്. കൊച്ചി സിറ്റി പൊലീസും പ്രൊടക്ഷൻ ഒഫ് എമിഗ്രന്റ് വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്.

Arrested | കൊച്ചിയിലെ രണ്ട് വിദേശ റിക്രൂടിംഗ് സ്ഥാപനങ്ങൾ അടച്ചുപൂട്ടി; കാസർകോട് സ്വദേശി അറസ്റ്റിൽ

പോളണ്ട്, യുക്രൈൻ, അസർബൈജാൻ, കാനഡ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആളുകളെ റിക്രൂട് ചെയ്തുവന്നിരുന്ന ഈ സ്ഥാപനം ലൈസൻസ് ഇല്ലാതെയാണ് വിദേശ റിക്രൂട്മെന്റ് നടത്തിവന്നിരുന്നതെന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പരിശോധനയിൽ സീലും ലെറ്റർപാഡും ഉദ്യോഗാർഥികളുമായുള്ള കരാറും കണ്ടെടുത്തു.

 
Arrested | കൊച്ചിയിലെ രണ്ട് വിദേശ റിക്രൂടിംഗ് സ്ഥാപനങ്ങൾ അടച്ചുപൂട്ടി; കാസർകോട് സ്വദേശി അറസ്റ്റിൽ



എറണാകുളം പള്ളിമുക്കിൽ പ്രവർത്തിച്ചിരുന്ന ഇന്നോവേറ്റീവ് ഇന്റർനാഷണൽ റെവലൂഷൻ ആണ് അടച്ചുപൂട്ടിയ മറ്റൊരുസ്ഥാപനം. രണ്ട് സ്ഥാപനങ്ങളും നിരവധി ഉദ്യോഗാർഥികളെ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Keywords: Crime, Kochi, Recruitment, Foreign, Jobs, Consultancy, Kasaragod, Police, Arrest, Remand, Two overseas recruitment firms in Kochi shut down.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia