city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

17 കാരിയെ വാട്സാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് കൂട്ട മാനഭംഗത്തിനിരയാക്കിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

പെരിങ്ങോം: (www.kasargodvartha.com 30.10.2020) പെരിങ്ങോത്ത് 17 കാരിയെ വാട്സാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് കൂട്ട മാനഭംഗത്തിനിരയാക്കിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം അ‍ഞ്ചായി. കാങ്കോല്‍ കാളീശ്വരം സ്വദേശി പുളുക്കൂല്‍ ദിലീപ് (30), കാങ്കോല്‍ കല്ലന്‍ പ്രജിത്ത് (35) എന്നിവരാണ് അറസ്റ്റിലായത്.

തളിപ്പറമ്പ് ഡി വൈ എസ് പി ടി കെ രത്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഓട്ടോറിക്ഷ ഡ്രൈവറായ ദിലീപ് വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് സുഹൃത്തായ പ്രജിത്തിനെ വിളിച്ചു വരുത്തി. പീഡനത്തിന് ശേഷം ഇവ‍ർ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഈ മാസം 22നാണ് പതിനേഴുകാരിയെ അബോധാവസ്ഥയിൽ പെരിങ്ങോത്തെ വഴിയരികിൽ കണ്ടെത്തിയത്.

17 കാരിയെ വാട്സാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് കൂട്ട മാനഭംഗത്തിനിരയാക്കിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

പോലീസ് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുവിട്ടത്. ആദ്യം ഒരാളുടെ പേര് മാത്രമെ പെണ്‍കുട്ടി പറഞ്ഞിരുന്നുള്ളു. അന്വേഷണത്തിൽ കൂടുതൽ പേർ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് വ്യക്തമായി.

കുപ്പോൾ സ്വദേശി രതീഷാണ് പെണ്‍കുട്ടിയെ സ്നേഹം നടിച്ച് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാൾ സുഹൃത്തുക്കൾക്കും പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ അവസരം ഒരുക്കി. സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന പെണ്‍‍കുട്ടിയുടെ മൊബൈൽ ഫോണ്‍ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചത്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് കോവിഡ് ബാധിച്ചതിനാൽ ഇവരുടെ മൊഴിയെടുക്കാൻ പോലീസിന് കഴിഞ്ഞില്ല.

കേസിലെ മുഖ്യപ്രതി കുപ്പോള്‍ സ്വദേശി രജീഷ് (31), മടക്കാംപൊയില്‍ സ്വദേശി സുവര്‍ണ്ണന്‍ (39), കുപ്പോള്‍ സ്വദേശി പി വി വിനീഷ് (28) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഡി വൈ എസ് പിയുടെ സ്‌ക്വാഡില്‍പ്പെട്ട എസ് ഐ ഗിരീഷ്, എ എസ് ഐമാരായ സത്യന്‍, അബ്ദുർ റഊഫ്, സീനിയര്‍ സി പി ഒമാരായ സുരേഷ് കക്കറ, കെ സിന്ധു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Keywords:  Kerala, News, Kasaragod, Peringom, Student, Girl, Molestation, Case, Police, Investigation, Top-Headlines, Accused, Arrest, Two more arrested for molesting 17-year-old girl.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia