city-gold-ad-for-blogger

രണ്ട് കാറും ഏഴ് ബൈക്കുകളും റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ; മോഷ്ടിച്ചു കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്ന് സംശയം

കാസർകോട്: (www.kasargodvartha.com 13.10.2020) രണ്ട് കാറും ഏഴോളം ബൈക്കുകളും റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മാസങ്ങളോളമായി കാസർകോട് റെയിവേ സ്റ്റേഷന് മുന്നിലെ റോഡിലാണ് കാറുകളും ബൈക്കുകളും ഉടമസ്ഥരെ കാത്ത് കിടക്കുന്നത്.

ഇതിൽ രണ്ട് കാറും ഏതാനും ബൈക്കുകളും കാട്ടുവള്ളികൾ പടർന്ന് തുരുമ്പെടുത്ത് തുടങ്ങിയിട്ടുണ്ട്. മോഷ്ടിച്ചു കൊണ്ടുവന്ന വാഹനങ്ങൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചതാണെന്ന സംശയവും ഉയർന്നിട്ടുണ്ട്.

രണ്ട് കാറും ഏഴ് ബൈക്കുകളും റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ; മോഷ്ടിച്ചു കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്ന് സംശയം

പരിസരത്തെ വ്യാപാരികളും നാട്ടുകാരുമാണ് വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട കാര്യം കാസർകോട് വാർത്തയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. റെയിൽവേ സ്റ്റേഷന് അകത്ത് പേ പാർക്കിംഗ് സംവിധാനമാണ്. എന്നാൽ അകത്തുള്ളതിനെക്കാൾ കൂടുതൽ വാഹനങ്ങളാണ് പുറത്ത് റോഡരികിലും മറ്റുമായി പാർക്ക് ചെയ്യാറുള്ളത്.

കോവിഡിനെ തുടർന്ന് മാസങ്ങളോളം ട്രെയിൻ സർവീസ്‌ മുടങ്ങിയതോടെയാണ് ഉടമസ്ഥരില്ലാത്ത വാഹനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ദീർഘദൂര ട്രെയിൻ ഗതാഗതം മാത്രമാണ് ഭാഗീകമായി ആരംഭിച്ചിട്ടുള്ളത്. വാഹനങ്ങൾ കൂട്ടത്തോടെ ഉപേക്ഷിക്കപ്പെട്ട സംഭവത്തെ കുറിച്ച് പോലീസ് സമഗ്രമായൊരു അന്വേഷണം നടത്തി യഥാർത്ഥ ഉടമസ്ഥരെ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ കാസർകോട് വാർത്തയോട് പ്രതികരിച്ചത്.

രണ്ട് കാറും ഏഴ് ബൈക്കുകളും റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ; മോഷ്ടിച്ചു കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്ന് സംശയം

രണ്ട് കാറും ഏഴ് ബൈക്കുകളും റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ; മോഷ്ടിച്ചു കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്ന് സംശയം

രണ്ട് കാറും ഏഴ് ബൈക്കുകളും റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ; മോഷ്ടിച്ചു കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്ന് സംശയം

രണ്ട് കാറും ഏഴ് ബൈക്കുകളും റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ; മോഷ്ടിച്ചു കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്ന് സംശയം

രണ്ട് കാറും ഏഴ് ബൈക്കുകളും റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ; മോഷ്ടിച്ചു കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്ന് സംശയം

Keywords:  Kerala, News, Kasaragod, Railway station, Car, Bike, Police, Natives, Kasargod Vartha, Top-Headlines, Two cars and seven bikes abandoned in the vicinity of the railway station; It is suspected that it was brought and abandoned.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia