city-gold-ad-for-blogger

കഞ്ചാവുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് കിണറ്റിൽ വീണു; യുവാവിൽ നിന്നും സുഹൃത്തിൽ നിന്നും എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തു; വാഹനവും കസ്റ്റഡിയിൽ

പയ്യന്നൂർ: (www.kasargodvartha.com 20.07.2021) കഞ്ചാവുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് കിണറ്റിൽ വീണു. ഇയാളുടെയും സുഹൃത്തിന്റെയും പക്കൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ സർകിൾ സ്റ്റേഷൻ പരിധിയിലെ മനു (39), ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത് .

കഞ്ചാവുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് കിണറ്റിൽ വീണു; യുവാവിൽ നിന്നും സുഹൃത്തിൽ നിന്നും എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തു; വാഹനവും കസ്റ്റഡിയിൽ


കഞ്ചാവ് ഇടപാട് നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എൻ വൈശാഖിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി പാടിയോട്ട് ചാൽ, തിരുമേനി ഭാഗങ്ങളിൽ ബൈകുകളിലും മറ്റും മഫ്‌തിയിൽ എക്സൈസ് ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തിവന്നിരുന്നു.

ഈ മേഖലയിൽ മൊബൈൽ കഞ്ചാവ് വിൽപന നടത്തി വന്നിരുന്നതായി സംശയമുണ്ടായിരുന്നു കെ എൽ 60 ജി 1605 നമ്പർ ടാറ്റാ ഐറിസ് വെള്ളി മൂങ്ങ ഓടോറിക്ഷ പരിശോധന നടത്തുന്നതിനായി തടയാൻ ശ്രമിച്ചെങ്കിലും, വാഹനം നിർത്താതെ അമിത വേഗതയിൽ തിമിരി, നേടുംചാൽ ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു.,

എക്സൈസ് സംഘം ജീപിൽ വാഹനത്തെ പിന്തുടരുകയും ഞാറ്റ് തൊട്ടപ്പടി ഭാഗത്തു വെച്ച് വാഹനം നിർത്തി അതിലുണ്ടായിരുന്ന മനു ഓടി രക്ഷപെടാൻ ശ്രമിക്കവേ തൊട്ടടുത്തുള്ള കിണറ്റിൽ വീഴുകയായിരുന്നു. എക്സൈസ് സംഘം ഏറെ പരിശ്രമിച്ചാണ് യുവാവിനെ രക്ഷപെടുത്തിയത്. ആവശ്യമായ വൈദ്യ സഹായം നൽകി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

യുവാവിൻ്റെ കൂടെ ഉണ്ടായിരുന്ന ജിഷ്ണുവിൽ നിന്നും വാഹനത്തിൽ നിന്നുമായി 100 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എക്സൈസിന്റെ സമയോചിത ഇടപെടലിലൂടെയാണ് കിണറ്റിൽ ചാടിയ യുവാവിനെ രക്ഷപെടുത്താൻ കഴിഞ്ഞത്. പിടിയിലായ മനു നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്. രണ്ടു പേരും വാഹനത്തിൽ കഞ്ചാവ് സ്ഥിരമായി വിൽപന നടത്തി വരികയായിരുന്നുവെന്നാണ് സംശയിക്കുന്നത്. തുടർ നടപടികളുടെ ഭാഗമായി കേസ് ആലക്കോട് റേഞ്ച് ഓഫീസിൽ ഏല്പിച്ചു. തിങ്കളാഴ്ച്ച ഇതേ സ്ഥലത്ത് നിന്ന് കഞ്ചാവുമായി ജോൺസൺ എന്ന യുവാവിനെ പയ്യന്നൂർ എക്സൈസ് പിടികൂടിയിരുന്നു.

അസി. എക്സൈസ് ഇൻസ്‌പെക്ടർ എം യൂനസ്, പ്രിവേൻറ്റീവ് ഓഫീസർമാരായ വി മനോജ്‌, സജിത് കുമാർ, ഗ്രേഡ് പ്രിവേൻറ്റീവ് ഓഫീസർമാരായ രാജീവൻ, ജനാർധനൻ, സിവിൽ ഓഫീസർമാരായ സനേഷ്, സൂരജ്, സന്തോഷ്‌, ഡ്രൈവർ പ്രദീപൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.




Keywords: Kasaragod, News, Kerala, Arrest, Drugs, Payyanur, Police, Excise, Vehicle, Friend, Top-Headlines, Mobile, Jeep, Case, Two arrested with cannabis.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia