Arrested | 'അടക്കയും റബറും കവർന്ന ശേഷം വിൽപന നടത്തി മുങ്ങി നടന്നു'; സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്
Mar 5, 2024, 23:01 IST
വെള്ളരിക്കുണ്ട്: (KasaragodVartha) 69 കിലോ അടക്കയും റബര്‍ ഷീറ്റും കവർന്നുവെന്ന കേസില്‍ രണ്ടുപേരെ വെള്ളരിക്കുണ്ട് സിഐ എംവി ഷീജു അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിതീഷ് ജോണ്‍ (34), ബേക്കൽ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബുര്‍ഹാനുദ്ദീന്‍ (25) എന്നിവരാണ് പിടിയിലായത്. ഈ മാസം രണ്ടാം തീയതിയാണ് മാലോം ചുള്ളിയിലെ ആനമഞ്ഞളിൽ മെൽബൺ സെബാസ്റ്റ്യൻ എന്നാളുടെ ഗോഡൗണില്‍ നിന്നും മോഷണം പോയത്.
69 കിലോ അടക്ക മോഷ്ടാക്കള്‍ വിറ്റത് കുണ്ടംകുഴിയിലെ കെജിആര്‍ മലഞ്ചരക്ക് കടയില്‍ നിന്നാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പൊലീസ് പ്രതികളുമായി എത്തി സ്ഥാപനത്തില്‍ തെളിവെടുപ്പ് നടത്തി. 69 കിലോ അടക്ക ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. റബര്‍ വില്‍പന നടത്തിയത് പെരിയയിലാണെന്നാണ് പ്രതികള്‍ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Arrested, Malayalam News, Vellarikkundu, Two arrested in case of theft
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Arrested, Malayalam News, Vellarikkundu, Two arrested in case of theft