കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേർ പിടിയിൽ
Sep 4, 2020, 15:42 IST
കാസർകോട്: (www.kasargodvartha.com 04.09.2020) കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേർ പിടിയിൽ. സന്തോഷ് നഗറിലെ മഹ് മൂദ് (48), ബംബ്രാണെ മുഹമ്മദ് ഹനീഫ് (38) എന്നിവരാണ് പിടിയിലായത്. നുളളിപ്പാടിയിലെ ഫാത്തിമ സ്റ്റോർഴ്സ് കുത്തിതുറക്കുന്നതിനിടെയാണ് വെള്ളിയാഴ്ച്ച രാത്രി ഇവർ പിടിയിലായത്.
നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പെട്രോളിംഗ് നടത്തുകയായിരുന്ന എസ് ഐ രൂപ മധുസൂദനൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. ഇരുവരെയും കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.
Keywords: News, Kerala, Kasaragod, Arrest, Robbery, Police, Top-Headlines, Two arrested for opening shop for robbery