Arrested | പൊലീസിനെ കയ്യേറ്റം ചെയ്യുകയും യൂണിഫോം വലിച്ച് കീറാൻ ശ്രമിക്കുകയും ചെയ്‌തെന്ന കേസിൽ 2 പേർ അറസ്റ്റിൽ
Jul 24, 2023, 15:25 IST
ചീമേനി: (www.kasargodvartha.com) പൊലീസിനെ കയ്യേറ്റം ചെയ്യുകയും യൂണിഫോം വലിച്ച് കീറാൻ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിൽ രണ്ട് പേരെ ചീമേനി പൊലീസ് അറസ്റ്റ് ചെയ്‌തു. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ സി വി രതീഷ് (39), പ്രശാന്ത് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകുന്നേരം 6.15 മണിയോടെ കയ്യൂർ അരയാക്കടവ് പാലത്തിന് സമീപം വെച്ചാണ് സംഭവം നടന്നത്.
ചീമേനി എസ്ഐ പിവി രാജന്റെ നേതൃത്വത്തിൽ പൊലീസുകാരായ കെ പി രഞ്ജിത്ത്, അഭിലാഷ് എന്നിവരായിരുന്നു പട്രോളിങ് നടത്തിയിരുന്നത്. പാലത്തിന് മുകളിൽ വെച്ച് മദ്യലഹരിയിൽ ബഹളം വെക്കുന്നത് കണ്ട് പൊലീസെത്തിയപ്പോൾ ഇവർ എസ്ഐക്കും സംഘത്തിനും നേരെ തിരിയുകയായിരുന്നുവെന്നാണ് പരാതി.
ചീത്ത വിളിക്കുകയും യൂണിഫോം പിടിച്ച് വലിക്കുകയും സീനിയർ പൊലീസ് ഓഫീസർ കെ പി രഞ്ജിത്തിനെ പരുക്കേൽപിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. പ്രതികളെ നീലേശ്വരം താലൂക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നതിനടക്കം ഐപിസി 294 (ബി), 332, 353 റീഡ്/വിത് 34 ജാമ്യമില്ലാ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
Keywords: News, Cheemeni, Kasaragod, Kerala, Crime, Police, Case, Arrest, Complaint, Two arrested for assaulting Police.
< !- START disable copy paste -->