city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

IT Notice | കോൺഗ്രസിന് വീണ്ടും തിരിച്ചടി; 1745 കോടി രൂപ നികുതി ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിൻ്റെ പുതിയ നോട്ടീസ്; കുടിശ്ശിക 3,567 കോടി രൂപയായി

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിൻ്റെ പുതിയ നോട്ടീസ്. ഇതിൽ 2014-15 മുതൽ 2016-17 വരെയുള്ള മൂല്യനിർണയ വർഷത്തെ 1,745 കോടി രൂപ നികുതി അടക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ നോട്ടീസ് കൂടി ലഭിച്ചത് പണമില്ലാതെ വലയുന്ന കോൺഗ്രസ് പാർട്ടിയെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. ഇതോടെ ആദായനികുതി വകുപ്പ് കോൺഗ്രസിനോട് അടയ്ക്കാൻ നിർദേശിച്ചിട്ടുള്ള നികുതി കുടിശ്ശിക 3567 കോടി രൂപയായി ഉയർന്നു.

IT Notice | കോൺഗ്രസിന് വീണ്ടും തിരിച്ചടി; 1745 കോടി രൂപ നികുതി ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിൻ്റെ പുതിയ നോട്ടീസ്; കുടിശ്ശിക 3,567 കോടി രൂപയായി


പുതിയ നോട്ടീസിൽ 2014-15ൽ 663 കോടി രൂപയും 2015-16ൽ 664 കോടി രൂപയും 2016-17ൽ 417 കോടി രൂപയും നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രാഷ്ട്രീയ പാർട്ടികൾക്ക് ഇനി സർക്കാരിൽ നിന്നുള്ള നികുതി ഇളവുകൾക്ക് അർഹതയില്ലെന്നും ഇപ്പോൾ നികുതിക്ക് വിധേയമാണെന്നും അധികൃതർ വ്യക്തമാക്കി. പാർട്ടിയുടെ ചില നേതാക്കളിൽ നിന്ന് അന്വേഷണ ഏജൻസികൾ റെയ്ഡിനിടെ പിടിച്ചെടുത്ത ഡയറികളിലെ 'മൂന്നാം കക്ഷി എൻട്രികൾക്ക്' നികുതി ചുമത്തിയിട്ടുണ്ടെന്നും അവർ അറിയിച്ചു.

നേരത്തെ 1823 കോടി രൂപ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയതായി മാർച്ച് 29 ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു. പിന്നാലെ രണ്ട് നോട്ടീസുകള്‍ കൂടി കോണ്‍ഗ്രസിന് ലഭിച്ചു. 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പലിശയും പിഴയും ഉൾപ്പെടെ 1,800 കോടി രൂപ അടക്കാനായിരുന്നു നിര്‍ദേശം. മുൻവർഷങ്ങളിലെ നികുതി ഇനത്തിൽ പാർട്ടിയുടെ അക്കൗണ്ടിൽ നിന്ന് 135 കോടി രൂപ ആദായ നികുതി വകുപ്പ് ഇതിനകം പിൻവലിച്ചിട്ടുണ്ട്. 1993 - 94 (54 കോടി), 2014 - 15 (663.05 കോടി), 2015 - 16  (663.89 കോടി), 2016 - 17 (182 കോടി, 417. 31 കോടി), 2017 - 18 (179 കോടി), 2018 - 19 (918 കോടി), 2019 - 20 (490 കോടി) എന്നിങ്ങനെയാണ് നേരത്തെ അടക്കാൻ ആവശ്യപ്പെട്ടത്.

കോൺഗ്രസിന് 1,430 കോടിയിലധികം ആസ്തിയുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നികുതി അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും കോൺഗ്രസ് പ്രകടനം നടത്തിയിരുന്നു. നികുതി ആവശ്യപ്പെട്ടതിനെതിരെ കോൺഗ്രസ് കോടതിയെ സമീപിച്ചിട്ടുണ്ട്, വിഷയം തിങ്കളാഴ്ച സുപ്രീം കോടതിയിൽ പരിഗണിച്ചേക്കും. ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിൽ നിന്നും ഹൈകോടതിയിൽ നിന്നും ഇക്കാര്യത്തിൽ ഇളവ് തേടി അപേക്ഷ നൽകിയെങ്കിലും തള്ളുകയായിരുന്നു.

ആദായ നികുതി വകുപ്പിൻ്റെ നികുതി പുനർനിർണയ നടപടികൾ ചോദ്യം ചെയ്ത് നൽകിയ ഹർജിയാണ് ഡൽഹി ഹൈകോടതി തള്ളിയത്. 2017 മുതല്‍ 2021 വരെയുള്ള റീ അസസ്‌മെന്റിനെതിരെ നല്‍കിയ ഹര്‍ജികളാണ് കോടതി തള്ളിയത്. പുനർമൂല്യനിർണയ വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ച മുൻ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഹർജികൾ തള്ളുന്നതെന്ന് ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷൈന്ദ്ര കുമാർ കൗരവ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

നേരത്തെ 2014-15, 2016-17 വര്‍ഷങ്ങളിലെ റീ അസസ്‌മെന്റിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇടപടാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നാലു വര്‍ഷത്തെ റീഅസസ്‌മെന്റിനെതിരെ ഹര്‍ജി നല്‍കിയത്.

Keywords: News, Congress, IT Department, Income Tax, Investigation, Government, Political, Delhi, High Court, Notice, Media,Trouble mounts for Congress: IT department sends fresh notice for pending dues over Rs 1,745 crore for years 2014-15 to 2016-17, total outstanding now Rs 3,567 crore.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia