ഉദുമ പഞ്ചായത്ത് പരിധിയിൽ ജൂലൈ 14 വരെ ട്രിപിള്‍ ലോക് ഡൗണ്‍; അവശ്യ വസ്തു വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കാം; കൂട്ടം ചേരാൻ പാടില്ല
Jul 8, 2021, 18:16 IST
ഉദുമ: (www.kasargodvartha.com 08.07.2021) കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉദുമ ഗ്രാമപഞ്ചായത്തില്‍ ജൂലൈ 14 വരെ ട്രിപിള്‍ ലോക് ഡൗണ്‍ ഏര്‍പെടുത്താന്‍ ജാഗ്രതാ സമിതി യോഗത്തില്‍ തീരുമാനം. നിയന്ത്രണങ്ങളുടെ ഭാഗമായി പഞ്ചായത്ത് പരിധിയില്‍ പൊലീസ് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി. മൂന്ന്, അഞ്ച്, എട്ട് വാര്‍ഡുകളെ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈ വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടും. ഇവിടെ നിന്ന് ജനങ്ങള്‍ക്ക് പുറത്തിറങ്ങാനോ അവിടേക്ക് മറ്റ് സ്ഥലങ്ങളിലെ ജനങ്ങള്‍ പ്രവേശിക്കുവാനോ അനുമതിയില്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് വാര്‍ഡ് ജാഗ്രതാ സമിതിയുമായി ബന്ധപ്പെടണം.
പഞ്ചായത്ത് പരിധിയിൽ അവശ്യ വസ്തു വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ മാത്രം പ്രവർത്തിക്കാം. ജീവനക്കാര്‍ കയ്യുറയും മാസ്‌കും ധരിച്ചിരിക്കണം. ഹോടെലുകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പാര്‍സല്‍ നല്‍കുന്നതിന് വേണ്ടി മാത്രം പ്രവർത്തിക്കാം. മെഡികല്‍ സ്റ്റോറുകളും പെട്രോള്‍ പമ്പുകളും സര്‍കാര്‍ നിര്‍ദേശമനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ. ഓടോറിക്ഷ - ടാക്‌സി സ്റ്റാന്‍ഡുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല. മീൻ വിൽപന റോഡില്‍ നിന്നും മാറി അകലം പാലിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രം നടത്താൻ അനുമതി.
അവശ്യ സാധനങ്ങള്‍ താമസസ്ഥലത്തിന് അടുത്തുളള കടകളില്‍ നിന്നും മാത്രം വാങ്ങാന്‍ നിർദേശം. സര്‍കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും സര്‍കാര്‍ മാനദണ്ഡപ്രകാരം മാത്രം പ്രവര്‍ത്തിക്കും. കൂട്ടം ചേരലും കളികളും പൂര്‍ണമായും നിരോധിച്ചു. അവശ്യ സാധനങ്ങള്‍ വില്‍പന നടത്തുന്ന ജീവനക്കാര്‍ക്കും മീൻ - മാംസ വില്‍പനക്കാര്‍ക്കും 15 ദിവസത്തിനുളളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സെർടിഫികെറ്റ് നിര്‍ബന്ധമാണ്.
നിയമ ലംഘിക്കുന്നവരുടെ വാഹനങ്ങളടക്കം പിടിച്ചെടുത്ത് പകര്‍ച വ്യാധി നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Keywords: Kasaragod, Kerala, News, Udma, Lockdown, Panchayath, COVID-19, Corona, Top-Headlines, Police, Shop, Hotel, Auto-rickshaw, Fish-market, Meat, Triple lockdown till July 14 in Uduma panchayat
< !- START disable copy paste -->