city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Triple drum | കല്യാണത്തിനെത്തുന്നവരെ ത്രസിപ്പിച്ച് എട്ടാം ക്ലാസുകാരന്റെ ട്രിപിൾ ഡ്രം താളം; കിളിപറന്ന് കാണികൾ!

/ സുബൈർ പള്ളിക്കാൽ

തളങ്കര: (KasargodVartha)
കല്യാണത്തിനെത്തുന്നവരെ ത്രസിപ്പിച്ച് എട്ടാം ക്ലാസുകാരൻ മുഹമ്മദ് ശാൻ മാലികിന്റെ ട്രിപിൾ ഡ്രം താളം. വിവാഹ ചടങ്ങിനെത്തുന്നവരെ കിളിപറത്തുന്ന രീതിയിലാണ് ശാന്റെ പ്രകടനം. മാപ്പിളപ്പാട്ടിന്റെ താളത്തിനൊത്ത് വേഗതയോടെയും കൃത്യതയോടെയുമാണ് ഈ മിടുക്കൻ ട്രിപിൾ കൊട്ടുന്നത്. ബന്ധു, വീട്ടിൽ ട്രിപിൾ ഉപയോഗിക്കുന്നത് കണ്ടാണ് ശാൻ ഈ താള ഉപകരണം ഉപയോഗിക്കാൻ തുടങ്ങിയത്.
   
Triple drum | കല്യാണത്തിനെത്തുന്നവരെ ത്രസിപ്പിച്ച് എട്ടാം ക്ലാസുകാരന്റെ ട്രിപിൾ ഡ്രം താളം; കിളിപറന്ന് കാണികൾ!

ഗംഭീരമായ രീതിയിൽ ശാൻ ട്രിപിൾ ഡ്രം കൊട്ടാൻ തുടങ്ങിയതോടെ ഇശൽ തളങ്കര എന്ന ട്രൂപ് തന്നെ ഇവർ ഉണ്ടാക്കിയിരിക്കുകയാണ്. തളങ്കരയിലെ ഹാരിസ് - ഹവ്വ ബീവി ദമ്പതികളുടെ ആറ് മക്കളിൽ ഇളയവനാണ് മുഹമ്മദ് ശാൻ. ത്രസിപ്പിക്കുന്ന താളം കണ്ട് നിരവധി പേർ പരിപാടിയുടെ ഓർഡർ നൽകാൻ തുടങ്ങിയതായി ശാനിന്റെ സഹോദരൻ പറയുന്നു. ഇതിനകം ചുരുങ്ങിയ നാൾ കൊണ്ട് 43 ഓളം വിവാഹ ചടങ്ങുകളിൽ ശാനും സംഘവും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
  
Triple drum | കല്യാണത്തിനെത്തുന്നവരെ ത്രസിപ്പിച്ച് എട്ടാം ക്ലാസുകാരന്റെ ട്രിപിൾ ഡ്രം താളം; കിളിപറന്ന് കാണികൾ!

വിവാഹ സീസണായതോടെ ട്രൂപിന് ഇപ്പോൾ തിരക്കോട് തിരക്കാണ്. നേരത്തെ ആഴ്ചയിൽ ഒരു വിവാഹം മാത്രമാണ് ലഭിച്ചിരുന്നതെങ്കിൽ ഇന്ന് മിക്കവാറും ദിവസങ്ങളിലും പരിപാടിക്ക് ഓർഡർ കിട്ടുന്നു. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ എട്ടാം തരം വിദ്യാർഥിയാണ്. ശാനിന്റെ കഴിവ് തിരിച്ചറിഞ്ഞതോടെ വീട്ടുകാരും ഇതിന് എല്ലാ പ്രോത്സാഹനവും നൽകുന്നുണ്ട്. പഠനത്തിന്റെ ഇടവേളകളിലാണ് പരിപാടിയുമായി മുന്നോട്ട് പോകുന്നത്. പഠന കാര്യത്തിലും ശാൻ മിടുക്കനാണ്.
 


Keywords: News, Top-Headlines, Video, Kasargod, Kasaragod-News, Kerala, Kerala-News, Triple drum beat by Muhammad Shan Malik.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia