city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

E-Time | കാലത്തിനൊപ്പം സഞ്ചരിച്ച് 'ഇ-കാലത്തിനൊപ്പം'; തനത് പദ്ധതിയുമായി എസ്എസ്‌കെ

കാസര്‍കോട്: (KasargodVartha) പുതിയ കാലത്തെ മാറ്റങ്ങള്‍ക്കൊപ്പം പാര്‍ശ്വവത്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷ കേരള ജില്ലയില്‍ നടപ്പിലാക്കിയ തനത് പദ്ധതിയായ ഇ-കാലത്തിനൊപ്പം സംസ്ഥാനത്ത് ശ്രദ്ധേയമാകുന്നു. സമഗ്ര ശിക്ഷ കേരളയുടെ കീഴില്‍ ജില്ലയിലെ ഏഴ് ബി.ആര്‍.സികള്‍ (ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍) കേന്ദ്രീകരിച്ചാണ് തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കായി ഇ-കാലത്തിനൊപ്പം പദ്ധതിയിലൂടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത്.

മഞ്ചേശ്വരം ബി.ആര്‍.സിയില്‍ മോട്ടിവേഷന്‍, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, ചെറുവത്തൂര്‍ ബി.ആര്‍.സിയില്‍ സാഹിത്യരചനാ ക്യാമ്പുകള്‍, ബേക്കല്‍ ബി.ആര്‍.സിയില്‍ കലാപരീശീലനം, ചിറ്റാരിക്കാല്‍ ബി.ആര്‍.സിയില്‍ അടിസ്ഥാനശേഷീ വികസനം, കുമ്പള, ചിറ്റാരിക്കാല്‍ ബി.ആര്‍.സികളില്‍ എല്‍.എസ്.എസ്, യു.എസ്.എസ് പിന്തുണ, എസ്.എസ്.എല്‍.സി പിന്തുണ, ബേക്കല്‍ ബി.ആര്‍.സിയില്‍ സിനിമാ പഠനം, ആസ്വാദനം, ജില്ലാതല ഏകദിന സഹവാസ ക്യാമ്പ്, ഹൊസ്ദുര്‍ഗ്, കാസര്‍കോട് ബി.ആര്‍.സികളില്‍ പ്രതിഭോത്സവം, വിജയോത്സവം, പ്രദര്‍ശന മേള എന്നിവ ഇ-കാലത്തിനൊപ്പം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിവരികയാണ്. വിദഗ്ധരെ പങ്കെടുപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ക്ലാസുകളും നടത്തുന്നുണ്ട്.


E-Time | കാലത്തിനൊപ്പം സഞ്ചരിച്ച് 'ഇ-കാലത്തിനൊപ്പം'; തനത് പദ്ധതിയുമായി എസ്എസ്‌കെ

 

പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ജില്ലയില്‍ 42 പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കി ഇന്റര്‍നെറ്റിന്റെ ഓണ്‍ലൈന്‍ സാധ്യതകള്‍ കൂടി പദ്ധതിയിലൂടെ പ്രയോജനപ്പെടുത്തും. ജില്ലയിലെ ഒരു കേന്ദ്രത്തില്‍ നിന്ന് ഓണ്‍ലൈനിലൂടെ ക്ലാസുകള്‍ നല്‍കുമ്പോള്‍ മറ്റ് പ്രതിഭാ കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ്‌ലൈനിലൂടെ ക്ലാസുകള്‍ ലഭിക്കും. 2023 ജനുവരി ഒന്നിനാണ് ജില്ലയില്‍ ഇ-കാലത്തിനൊപ്പം പദ്ധതിക്ക് തുടക്കം കുറിച്ചത്.

Keywords: News, Kerala, Kerala-News, Top-Headlines, Travel, 'e-time', SSK, Unique Scheme, District, Kasargod News, Block Resource Centre, Travel with 'e-time'; SSK with unique scheme in district.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia