city-gold-ad-for-blogger

Train | ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: ബെംഗ്ളുറു-കണ്ണൂർ-ബെംഗ്ളുറു എക്സ്പ്രസ് 5 ദിവസത്തേക്ക് റദ്ദാക്കി; മംഗ്ളൂറിൽ നിന്നുള്ള പല വണ്ടികളും ഡിസംബർ 14 മുതൽ 22 വരെ ഓടില്ല; പട്ടിക കാണാം

മംഗ്ളുറു: (KasargodVartha) ട്രെയിൻ യാത്രക്കാർക്ക് തിരിച്ചടി. മംഗ്ളൂറിനും ബെംഗ്ളൂറിനുമിടയിലുള്ള മിക്കവാറും എല്ലാ ട്രെയിനുകളും ഡിസംബർ 14 മുതൽ 22 വരെ റദ്ദാക്കി. ഹാസൻ ജൻക്ഷൻ റെയിൽവേ സ്റ്റേഷനിലെ യാർഡ് നിർമാണ പ്രവൃത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്ന് സൗത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.

Train | ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: ബെംഗ്ളുറു-കണ്ണൂർ-ബെംഗ്ളുറു എക്സ്പ്രസ് 5 ദിവസത്തേക്ക് റദ്ദാക്കി; മംഗ്ളൂറിൽ നിന്നുള്ള പല വണ്ടികളും ഡിസംബർ 14 മുതൽ 22 വരെ ഓടില്ല; പട്ടിക കാണാം

റദ്ദാക്കിയ ട്രെയിനുകൾ

* ബെംഗ്ളുറു-കണ്ണൂർ-ബെംഗ്ളുറു (16511), ബെംഗ്ളുറു-കാർവാർ-ബെംഗ്ളുറു പഞ്ചഗംഗ എക്സ്പ്രസ് (16595) - ഡിസംബർ 16 മുതൽ ഡിസംബർ 20 വരെ. ഇവയുടെ തിരിച്ചുള്ള വണ്ടികൾ (ട്രെയിൻ നമ്പർ 16512, 16596) ഡിസംബർ 17 മുതൽ ഡിസംബർ 21 വരെ.

* യശ്വന്ത്പൂർ-മംഗ്ളുറു ജൻക്ഷൻ ഗോമതേശ്വര ട്രൈ-വീകിലി എക്സ്പ്രസ് (16575) - ഡിസംബർ 14, 17, 19, 21.

തിരിച്ചുള്ള ട്രെയിൻ (16576) ഡിസംബർ 15, 18, 20, 22.

* യശ്വന്ത്പൂർ-കാർവാർ ട്രൈ-വീകിലി എക്സ്പ്രസ് (16515) - ഡിസംബർ 13, 15, 18, 20, 22. കാർവാർ-യശ്വന്ത്പൂർ ട്രൈ-വീകിലി എക്സ്പ്രസ് (16516) - ഡിസംബർ 14, 16, 19, 21, 23.

* യശ്വന്ത്പൂർ-മംഗ്ളുറു ജൻക്ഷൻ പ്രതിവാര എക്സ്പ്രസ് (ട്രെയിൻ നമ്പർ 16539) - ഡിസംബർ 16. മംഗ്ളുറു ജൻക്ഷൻ - യശ്വന്ത്പൂർ പ്രതിവാര എക്സ്പ്രസ് 16540 - ഡിസംബർ 17.

സർവീസ് നടത്തുന്ന ഏക ട്രെയിൻ

ഈ കാലയളവിൽ തീരദേശത്ത് നിന്ന് ബെംഗ്ളൂറിലേക്കുള്ള ഏക ട്രെയിൻ സർ എം വിശ്വേശ്വരയ്യ ടെർമിനൽ-ബെംഗ്ളുറു-മുർഡേശ്വർ (നമ്പർ 16585/16586 ) ആയിരിക്കും. എന്നിരുന്നാലും, ഇത് മൈസൂർ വഴി സർവീസ് നടത്തില്ല. ഡിസംബർ 14 മുതൽ 16 വരെ ബെംഗ്ളുറു സിറ്റി, മാണ്ഡ്യ, മൈസൂരു എന്നിവിടങ്ങൾ ഒഴിവാക്കി യശ്വന്ത്പൂർ ബൈപാസ്, നെലമംഗല, ശ്രാവണബലഗോള, ഹാസൻ വഴി സർവീസ് നടത്തും. ഡിസംബർ 17 മുതൽ ഡിസംബർ 22 വരെ മൈസൂറു റൂട്ട് ഒഴിവാക്കി യശ്വന്ത്പൂർ ബൈപാസ്, തുമകുരു, അർസികെരെ, ഹാസൻ വഴി ട്രെയിൻ സർവീസ് നടത്തും.

Train | ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: ബെംഗ്ളുറു-കണ്ണൂർ-ബെംഗ്ളുറു എക്സ്പ്രസ് 5 ദിവസത്തേക്ക് റദ്ദാക്കി; മംഗ്ളൂറിൽ നിന്നുള്ള പല വണ്ടികളും ഡിസംബർ 14 മുതൽ 22 വരെ ഓടില്ല; പട്ടിക കാണാം

Keywards: News, Malayalam News, Kasaragod, Kerala, Train service, Mangaluru, Bengaluru, December, Train services between Bengaluru and Mangaluru disrupted from December 14-22
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia