കോവിഡിന് ഇളവ് ലഭിച്ചതോടെ നഗരത്തില്‍ വന്‍ ഗതാഗത കുരുക്ക്; നിയന്ത്രണം ഏറ്റെടുത്ത് ഡി വൈ എസ് പി
Jun 2, 2020, 11:41 IST
സുധീഷ് പുങ്ങംചാല്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.06.2020) കോവിഡ് പാശ്ചാത്തലത്തില്‍ നിശ്ചമായ കാഞ്ഞങ്ങാട് നഗരം നീണ്ട ഇടവേളക്ക് ശേഷം വീണ്ടും വാഹന തിരക്കില്‍ വീര്‍പ്പു മുട്ടിയപ്പോള്‍ ട്രാഫിക് നിയന്ത്രണം സ്വയം ഏറ്റെടുത്ത് ഡി വൈ എസ് പി. പി കെ സുധാകരന് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. തിങ്കളാഴ്ച ഉച്ചയോടെ ചാറ്റല്‍ മഴയ്ക്കൊപ്പം നഗരത്തില്‍ ഉണ്ടായ ട്രാഫിക് ബ്ലോക്ക് പരിഹരിക്കാനാണ് ഹോം ഗാര്‍ഡ് മാര്‍ക്കും പോലീസിനുമൊപ്പം ഡി വൈ എസ് പി പി കെ സുധാകരന്‍തന്നെ രംഗത്തെത്തിയത്.
ചാറ്റല്‍ മഴയും ആള് തിരക്കും കൊണ്ട് അപ്രതീക്ഷിതമായാണ് തിങ്കളാഴ്ച നഗരത്തില്‍ വാഹനങ്ങളുടെ മണിക്കൂറുകള്‍ നീണ്ട ക്യൂ ഉണ്ടായത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ഡി വൈ എസ് പിട്രാഫിക്ക് നിയന്ത്രണം സ്വയം ഏറ്റെടുക്കുകയായിരുന്നു. നഗരത്തില്‍ പെട്ടെന്നുണ്ടായ ട്രാഫിക് ബ്ലോക്ക് ശ്രദ്ധയില്‍പ്പെട്ട ഡി വൈ എസ് പി ഓഫീസിലിരുന്ന് നിര്‍ദ്ദേശങ്ങള്‍ നല്കാതെനഗരത്തിലിറങ്ങി കൈമെയ് മറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ വാഹന യാത്രക്കാര്‍ക്കും മറ്റും അത് വലിയ അനുഗ്രഹമായി.
തലയില്‍ തൊപ്പിപോലും വെക്കാതെ ഉയര്‍ന്ന തസ്തികയിലുള്ള ആള് തന്നെ നഗരത്തിലെ ട്രാഫിക് ജോലി ചെയ്യാനെത്തുമ്പോള്‍ അത് ഡ്യൂട്ടിയിലുള്ള മറ്റ് സാധാരണ പോലീസുകാര്‍ക്കും പ്രചോദനമായി. രണ്ട് ഹോംഗാര്‍ഡുകളാണ് കോട്ടച്ചേരി സര്‍ക്കിളില്‍ തിങ്കളാഴ്ച ട്രാഫിക്ക് നിയന്ത്രിക്കാനുണ്ടായിരുന്നത്. നേരത്തെ പെരുന്നാള്‍, വിഷു, ഓണം എന്നിവയ്ക്ക് പാര്ച്ചേസിങിനും മറ്റുമായി നഗരത്തില്‍ ആളുകള്‍ കൂടുമ്പോള്‍ ഇവിടെ ട്രാഫിക്ക് സംവിധാനം ആകെ തകരാറിലാവും. ഇത് മുന്‍ കൂട്ടി കണ്ട് ഗാര്‍ഡുകളെ മാത്രം ഏല്‍പ്പിക്കാതെ ഡി.വൈ.എസ്.പി നേരിട്ട് കാഞ്ഞങ്ങാട്ടെ ട്രാഫിക്ക് നിയന്ത്രണം ഏറ്റടുക്കാറുണ്ട്.
കാസര്‍കോട് ചിറ്റാരിക്കാലിനടുത്തെ കോടംകല്ല് സ്വദേശിയായ പി കെ സുധാകരന് 1996-ലാണ് പോലീസ് സേനയില്‍ ചേര്‍ന്നത്. സാധാരണ പോലീസ് കോണ്‍സ്റ്റബിളായി സര്‍വീസില്‍ കയറിയ ഇദ്ദേഹം കോട്ടച്ചേരിയില്‍ അന്നത്തെ ട്രാഫിക് നിയന്ത്രണത്തിലുണ്ടായിരുന്ന പോലീസുകാരില്‍ ഒരാളായിരുന്നു. മഴയത്തും വെയിലത്തും ഒരുപോലെ തന്റെ ജോലിയില്‍ ആത്മാര്‍ത്ഥത കാട്ടിയിരുന്ന സുധാകരന് 2003-ല്‍ എസ്.ഐ ടെസ്റ്റ് എഴുതി വിജയിച്ചു. ട്രാഫിക്കില്‍ നിന്ന് എസ് ഐയും സി ഐയും ഇപ്പോള്‍ ഡി.വൈ.എസ്.പി.യും ആയ സുധാകരന് തന്റെ പഴയ കാലം സേവനം മറന്നിട്ടില്ല.
എസ്.ഐയില്‍ നിന്ന് സി.ഐ പദവിയില്‍ എത്തിയ സുധാകരന് കാഞ്ഞങ്ങാടും ജോലിചെയ്തിരുന്നു. അന്ന് നഗരത്തില്‍ അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് സുധാകരന് നടപ്പാക്കിയ സ്റ്റിക്കര്‍ പതിക്കല്‍ ശിക്ഷ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്ത രീതി തെറ്റാണെന്നും വാഹനവുമായി സ്റ്റേഷനില്‍ വന്ന് പിഴ അടക്കണമെന്നുമായിരുന്നു സ്റ്റിക്കര്‍. നഗരത്തിലെ ട്രാഫിക് പരിഷ്ക്കാരത്തിന് നടപടികള്‍ നീക്കി തുടങ്ങുമ്പോഴാണ് സ്ഥലം മാറ്റമുണ്ടായത്.
കാസര്‍കോട്, പയ്യന്നൂര്‍, തളിപ്പറമ്പ, കണ്ണൂര്‍, ആലക്കോട് എന്നിവിടങ്ങളില്‍ സി.ഐ ആയി ജോലി ചെയ്തിട്ടുള്ള സുധാകരന് ഇവിടങ്ങളില്‍ വരുത്തിയ ട്രാഫിക് പരിഷ്ക്കാരം പ്രശംസനീയമായിരുന്നു. പ്രമാദമായ കോലപാതകങ്ങള്‍, കവര്‍ച്ചകള്‍ എന്നീ കേസുകളിലും ക്രമസമാധാന പാലനത്തിലും മികവ് പുലര്‍ത്തിയ പോലീസ് ഓഫീസറാണ് 49കാരനായ പി.കെ.സുധാകരന്. കാസര്‍കോട് ജില്ലയിലെ തിരക്കേറിയ നഗരമായ കാഞ്ഞങ്ങാട്ടെ ട്രാഫിക്ക് പ്രശ്നം പരിഹരിക്കുന്നതിനായി നഗരസഭാ ചെയര്‍മാനുമായി കൂടി ആലോചിച്ചു ഉചിതമായ നടപടി സ്വീകരിച്ചിരുന്നു.
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, DYSP, Traffic-block, Traffic controlled by DYSP
< !- START disable copy paste -->