Railway | മാവേലി എക്സ്പ്രസ് കാഞ്ഞങ്ങാട് റെയിവെ സ്റ്റേഷനിൽ പാളം മാറിയെത്തിയ സംഭവത്തിൽ സ്റ്റേഷൻ മാസ്റ്ററെ പാലക്കാട്ടേക്ക് വിളിപ്പിച്ചു; 15 ദിവസത്തെ പരിശീലനം മാത്രം; മറ്റ് നടപടിയില്ല; ലോകോ പൈലറ്റുമാരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടു
Oct 27, 2023, 14:36 IST
കാഞ്ഞങ്ങാട്: (KasargodVartha) വ്യാഴാഴ്ച വൈകീട്ട് മംഗ്ളുറു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് കാഞ്ഞങ്ങാട് റെയിവെ സ്റ്റേഷനിൽ പാളം മാറിയെത്തിയ സംഭവത്തിൽ സ്റ്റേഷൻ മാസ്റ്ററെ പാലക്കാട്ടേക്ക് വിളിപ്പിച്ചു. ഇദ്ദഹത്തിന് 15 ദിവസത്തെ പരിശീലനം നൽകുമെന്നും മറ്റ് നടപടികൾ ഒന്നും ഉണ്ടാവില്ലെന്നുമാണ് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ വ്യക്തമാക്കുന്നത്.
അതേസമയം മാവേലി എക്സ്പ്രസിന്റെ ലോകോ പൈലറ്റുമാരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടതായി അറിയുന്നു. സിഗ്നൽ മാറി നൽകിയെന്ന് ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ടവരുമായി ആശയം വിനിമയം നടത്തുകയോ ട്രെയിൻ അവിടെത്തന്നെ നിർത്തിയിടുകയോ ആണ് ചെയ്യേണ്ടത്. എന്നാൽ ദീർഘദൂര ട്രെയിൻ കടന്നുപോകുന്ന ട്രാകിലേക്ക് ട്രെയിൻ ഓടിച്ച് കയറ്റുകയായിരുന്നു.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച വൈകുന്നേരം 6.41 മണിയോടെയായിരുന്നു സംഭവം. ഒന്നാമത്തെ പ്ലാറ്റ് ഫോമിൽ എത്തേണ്ട ട്രെയിൻ ദീർഘദൂര ട്രെയിനുകൾക്ക് കടന്ന് പോകേണ്ട മധ്യത്തിലുള്ള ട്രാകിലാണ് വന്നത് നിന്നത്. ഈ സമയത്ത് ദീർഘദൂര ട്രെയിനുകൾ ഒന്നും ഇല്ലാതിരുന്നതിനാൻ വൻ ദുരന്തമാണ് ഒഴിവായത്.
സ്റ്റേഷൻ മാസ്റ്ററുടെ ഭാഗത്ത് ചെറിയ അശ്രദ്ധ മാത്രമാണ് ഉണ്ടായതെന്നും മറ്റ് സാങ്കേതിക പിഴവുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ് റെയിൽവേയുടെ വിശദീകരണം. സുരക്ഷാ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് പ്രശ്നത്തെ നിസാരവത്കരിക്കാനാണ് അധികൃതർ തയ്യാറായിട്ടുള്ളത്. സ്റ്റേഷൻ മാസ്റ്റർ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്ത് ഏതാനും യാത്രക്കാർ എത്തി ട്രെയിനിനെ കുറിച്ച് വിവരങ്ങൾ ചോദിച്ച സമയത്ത്, സ്റ്റേഷൻ മാസ്റ്ററുടെ ഭാഗത്ത് നിന്നും അശ്രദ്ധ വന്നതാണ് മാവേലി ട്രാക് മാറാൻ കാരണമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
വ്യാഴാഴ്ച രാത്രി തന്നെ സ്റ്റേഷൻ മാസ്റ്ററോട് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം വിശദാംശങ്ങൾ വ്യക്തമാക്കി മറുപടി നൽകിയതിനെ തുടർന്നാണ് പാലക്കാട്ടേക്ക് വിളിപ്പിച്ച് പരിശീലനം നൽകാൻ തീരുമാനിച്ചത്. ഇക്കഴിഞ്ഞ ജൂൺ രണ്ടിന് ഒഡീഷയിലെ ബാലസോറിൽ നടന്ന മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച അപകടത്തിന് കാരണമായത് ഇതുപോലുള്ള സിഗ്നൽ പിഴവാണെന്ന് റെയിൽവേയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്നുണ്ടായ അപകടത്തിൽ 293-ലധികം പേർ മരിക്കുകയും 1,000-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
Keywords: News, Kerala, Kasaragod, Maveli Express, Train, Railway, Track change of Maveli Express: 15 days training for Station Master.
< !- START disable copy paste -->

കാഞ്ഞങ്ങാട്ട് മാവേലി എക്സ്പ്രസിന് സിഗ്നൽ മാറി നൽകിയതിനെ തുടർന്ന് മധ്യത്തിലുള്ള പാളത്തിൽ ട്രെയിൻ വന്നുനിന്നപ്പോൾ #railway #train #irctc pic.twitter.com/BSl8d40x9L
— Kasargod Vartha (@KasargodVartha) October 27, 2023